മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയ്‌ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ പീഡന പരാതി നല്‍കി നടിയും മോഡലുമായ ഷെർലിൻ ചോപ്ര. ഷെര്‍ലിനെതിരെ മാനനഷ്‌ട കേസ് കൊടുക്കുമെന്ന് ശില്‍പ്പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും അഭിഭാഷകര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ മുംബൈ പൊലീസില്‍ ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കിയത്.
രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചു. രാജ് കുന്ദ്രയുമായുള്ള ധാരണപത്രത്തില്‍ ഒപ്പിടാന്‍ ശില്‍പ്പ ഷെട്ടിയാണ് തന്നെ പ്രേരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അധോലോക ബന്ധം ഉപയോഗിച്ച് രാജ് കുന്ദ്ര തന്‍റെ കരിയര്‍ നശിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ ആരോപിച്ചു. മൂന്ന് വീഡിയോകളുടെ പ്രതിഫലം ഇതുവരെയും നല്‍കിയിട്ടില്ലെന്നും പരാതിയിലുണ്ട്.