മുംബൈ:ഹിന്ദി സിനിമ-സീരിയല്‍ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്‌റ്റിലായ സഹതാരം ഷീസാന്‍ ഖാന്‍ ജാമ്യം നല്‍കണമെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ബന്ധങ്ങളും വേര്‍പിരിയലും ജീവിതത്തിന്‍റെ ഭാഗമാണെന്നും അതിനാല്‍ തനിക്ക് തുനിഷയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഷീസാന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഷീസാന്‍റെ ജാമ്യാപേക്ഷ ജസ്‌റ്റിസ് എം എസ് കര്‍ണിക്കിന്‍റെ സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
വേര്‍പിരിഞ്ഞത് പരസ്‌പര ധാരണയില്‍:എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഷീസാന്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജി ഈ മാസം 30ന് ജസ്‌റ്റിസുമാരായ രേവതി മൊഹിതോ ദേരെ, പി കെ ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. രണ്ട് വ്യക്തികള്‍ തമ്മില്‍ ഏത് തരത്തിലുള്ള ബന്ധമായാലും പരസ്‌പരം സമ്മതത്തോടുകൂടിയോ അല്ലെങ്കില്‍ അവരില്‍ ഒരാള്‍ സ്വമേധയോ ബന്ധം അവസാനിപ്പിച്ചാല്‍ മറ്റൊരാള്‍ ആത്മഹത്യ ചെയ്‌തു എന്നതിന്‍റെ പേരില്‍ ഐപിസിയിലെ 306 വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അറസ്‌റ്റ് ചെയ്യുന്നതും കസ്‌റ്റ്ഡിയില്‍ എടുക്കുന്നതും ന്യായീകരിക്കാനാവില്ലെന്ന് ഷീസാന്‍ പറഞ്ഞു.
തുനിഷ ശര്‍മയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന പ്രത്യേക ഉദ്ദേശത്തോടെ താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 'താനുമായി ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് നിരവധി ബന്ധങ്ങള്‍ തുനിഷയ്‌ക്ക് ഉണ്ടായിട്ടുണ്ട്. തങ്ങളുടെ ബന്ധവും പരസ്‌പരം ധാരണയിലാണ് അവസാനിച്ചത്.