ന്യൂഡൽഹി: തിരുവനന്തപുരം എം പി ശശി തരൂരിന് പാർലമെന്‍റിൽ വച്ച് കാലിന് പരിക്ക്. വ്യാഴാഴ്‌ച പാർലമെന്‍റിൽ വച്ച് ചുവട് തെറ്റിയതായും ഇടതു കാൽ ഉളുക്കിയതായും തരൂർ ട്വിറ്ററിൽ കുറിച്ചു. ആദ്യം പരിക്ക് അവഗണിച്ചെങ്കിലും പിന്നീട് വേദന കൂടിയതോടെ ആശുപത്രിയിൽ പോകുകയായിരുന്നുവെന്ന് എം പി പറഞ്ഞു. മണ്ഡലം പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
പാർലമെന്‍റിൽ വച്ച് ചുവടുതെറ്റി, കാലുളുക്കി ശശി തരൂരിന് പരിക്ക് - ശശി തരൂരിന് പാർലമെന്‍റിൽ വച്ച് ചുവടുതെറ്റി
ആദ്യം പരിക്ക് അവഗണിച്ചെങ്കിലും പിന്നീട് വേദന കൂടിയതോടെ ആശുപത്രിയിൽ പോകുകയായിരുന്നുവെന്ന് ശശി തരൂർ പറഞ്ഞു. മണ്ഡലം പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
ശശി തരൂരിന് കാലിന് പരിക്ക്
'അൽപ്പം അസൗകര്യം: ഇന്നലെ പാർലമെന്‍റിൽ വച്ച് ഒരു ചുവടു തെറ്റി എന്‍റെ ഇടതുകാല് വല്ലാതെ ഉളുക്കി. കുറച്ച് മണിക്കൂറുകളോളം അത് അവഗണിച്ചതിന് ശേഷം വേദന വളരെ മൂർച്ഛിച്ചതിനാൽ എനിക്ക് ആശുപത്രിയിൽ പോകേണ്ടിവന്നു. ഇന്ന് പാർലമെന്‍റിൽ പോകുന്നില്ല. മണ്ഡലം പദ്ധതികൾ റദ്ദാക്കി', അദ്ദേഹം ട്വിറ്ററിൽ എഴുതി.