ന്യൂഡൽഹി: മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ മരണപ്പെട്ടുവെന്ന ട്വീറ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. വാർത്ത തെറ്റാണെന്ന് ചൂണ്ടികാട്ടി ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ട്വീറ്റ് നീക്കം ചെയ്ത് തരൂര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
സുമിത്ര മഹാജന്‍ മരണപ്പെട്ടുവെന്ന ട്വീറ്റ് പിന്‍വലിച്ച് ശശി തരൂർ
സുമിത്ര മഹാജൻ സുഖം പ്രാപിച്ചുവെന്നതില്‍ ഏറെ ആശ്വാസമുണ്ടെന്നും വിശ്വസിനീയം എന്ന് കരുതാവുന്ന ഇടത്തുനിന്നുമാണ് തനിക്ക് ഈ വാർത്ത ലഭിച്ചതെന്നും തരൂർ ട്വീറ്റ് ചെയ്തു.
സുമിത്ര മഹാജൻ സുഖം പ്രാപിച്ചുവെന്നതില്‍ ഏറെ ആശ്വാസമുണ്ടെന്നും വിശ്വസിനീയം എന്ന് കരുതാവുന്ന ഇടത്തുനിന്നുമാണ് തനിക്ക് ഈ വാർത്ത ലഭിച്ചതെന്നും തരൂർ ട്വീറ്റ് ചെയ്തു. മുൻ ട്വീറ്റ് പിൻവലിക്കുന്നതിൽ തനിക്ക് സന്തോഷമാണുള്ളതെന്നും ഇത്തരം ദുഷിച്ച വാർത്തകൾ പ്രചരിപ്പിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന കാര്യത്തില്‍ താൻ അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി. സുമിത്ര ജിയുടെ ആരോഗ്യത്തിനും ദീർഘായുസിനും ആശംസകൾ നേരുന്നുവെന്നും ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.
"ഞാൻ ശബ്ദിക്കുന്നത് എങ്ങനെയുണ്ട്. എന്റെ ശബ്ദം പോലെ ഞാൻ ആരോഗ്യവതിയാണ്." തരൂരിന്റെ ട്വീറ്റിന് ശേഷം ആരോഗ്യ നിലയെക്കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകനോട് സുമിത്ര മഹാജൻ പ്രതികരിച്ചു. അതേസമയം, മഹാജൻ പൂർണമായും ആരോഗ്യവതിയാണെന്ന് മധ്യപ്രദേശിലെ ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗിയ ട്വീറ്റ് ചെയ്തു. കൊവിഡ് രോഗബാധിതയായിരുന്ന സുമിത്ര രോഗമുക്തി നേടിയെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം അവർ നിരീക്ഷണത്തിൽ കഴിയുകയാണെന്നും വിജയവർഗിയ വ്യക്തമാക്കി.