തിരുവനന്തപുരം :2024ലെ പൊതുതെരഞ്ഞെടുപ്പില്‍ നിലവിലെ പ്രതിപക്ഷ കക്ഷിയായ 'ഇന്ത്യ' മുന്നണി അധികാരം പിടിച്ചാല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുന്നത് എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (Mallikarjun Kharge), രാഹുല്‍ ഗാന്ധി (Rahul Gandhi) എന്നിവരിലൊരാളെ ആകാനാണ് സാധ്യതയെന്ന് ശശി തരൂര്‍ എംപി (Shashi Tharoor MP About Congress PM Choices After Parliament Election 2024). വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ (NDA) തോല്‍പ്പിച്ച് അധികാരത്തിലെത്താന്‍ ഇന്ത്യ മുന്നണിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം സംസാരിക്കവെ ആയിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂരിന്‍റെ പ്രതികരണം (Shashi Tharoor On Congress' PM Pick).
'തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ഒരു സഖ്യമായതുകൊണ്ട് തന്നെ ഇന്ത്യ മുന്നണിക്ക് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഒരു തീരുമാനം എടുക്കാന്‍ സാധിക്കൂ. അങ്ങനെ വന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്ന പേരുകള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേതും രാഹുല്‍ ഗാന്ധിയുടേതും ആകാനാണ് സാധ്യത. ഖാര്‍ഗെയാണ് ആ സ്ഥാനത്തേക്ക് എത്തുന്നതെങ്കില്‍ ഇന്ത്യയിലെ ആദ്യ ദലിത് പ്രധാനമന്ത്രിയായി അദ്ദേഹത്തിന് മാറാം. പലകാര്യങ്ങള്‍ കൊണ്ടും രാഹുല്‍ ഗാന്ധിയും ഈ സ്ഥാനത്തിന് അര്‍ഹനാണ്'- തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കവെ ശശി തരൂര്‍ പറഞ്ഞു (Shashi Tharoor On Post Poll Scenario).
അതിശയിപ്പിക്കുന്ന ഫലമായിരിക്കും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ തോല്‍പ്പിച്ച് കേന്ദ്രത്തില്‍ അധികാരം പിടിക്കാനാണ് കൂടുതല്‍ സാധ്യതകള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഭിക്കുന്ന ഏത് ചുമതലയും നല്ല രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.