ന്യൂഡൽഹി: ലോക്‌സഭ സെഷനിടെ ശശി തരൂർ എംപിയും സുപ്രിയ സുലെ എംപിയും തമ്മിലുള്ള സംഭാഷണം ട്രോളുകൾക്ക് ഇടയായതിന് പിന്നാലെ മറുപടിയുമായി ശശി തരൂർ. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ല ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ സുപ്രിയ സുലേയും ശശി തരൂരും സംസാരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇരുവരും കുശലാന്വേഷണം നടത്തുകയാണ് എന്ന രീതിയിലാണ് ട്രോളുകൾ ഉയർന്നു വന്നത്.
എന്നാൽ ഇതിനെല്ലാമുള്ള മറുപടിയാണ് സമൂഹ മാധ്യമത്തിലൂടെ ശശി തരൂർ നൽകിയിരിക്കുന്നത്. രാജേഷ് ഖന്നയും ശര്‍മിള ടാഗോറും അഭിനയിച്ച അമര്‍ പ്രേമിലെ വരികൾ പങ്കുവച്ചുകൊണ്ടാണ് ശശി തരൂർ മറുപടി നൽകിയത്. 'കുച്ച് തോ ലോഗ് കഹേഗേ, ലോംഗോ കാ കാം ഹേ കെഹ്ന' എന്നതായിരുന്നു തരൂരിന്‍റെ മറുപടി.