കേരളം

kerala

ETV Bharat / bharat

'കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല': വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍

ഒക്‌ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ശശി തരൂര്‍ പിന്മാറി എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി തരൂര്‍ രംഗത്തു വന്നത്. വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്നും മത്സരത്തില്‍ നിന്ന് ഒരിക്കലും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Congress president poll  Shashi Tharoor on Congress president poll  Congress president  Shashi Tharoor  കോണ്‍ഗ്രസ് അധ്യക്ഷ  ശശി തരൂര്‍  കോണ്‍ഗ്രസ്  മല്ലികാര്‍ജുന്‍ ഖാര്‍ഗെ
'കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറില്ല': വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍

By

Published : Oct 8, 2022, 3:48 PM IST

Updated : Oct 8, 2022, 7:26 PM IST

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍. ഒരിക്കലും മത്സരത്തില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും തരൂര്‍ വ്യക്തമാക്കി. 'ഞാന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു എന്ന തരത്തില്‍ ഡല്‍ഹിയില്‍ നിന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകട്ടെ, ഞാൻ ഒരു വെല്ലുവിളിയിൽ നിന്ന് പിന്മാറില്ല', തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

'ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സൗഹൃദ മത്സരമാണ്. അവസാനം വരെ ഞാന്‍ ഇവിടെ ഉണ്ടാകും, ദയവായി ഒക്‌ടോബർ 17 ന് വന്ന് വോട്ടുചെയ്യുക', അദ്ദേഹം പറഞ്ഞു. ഇന്നും (ഒക്‌ടോബര്‍ 8) നാളെ (ഒക്‌ടോബര്‍ 9)യും മുംബൈയിലാണ് തരൂരിന്‍റെ പ്രചാരണം.

തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിടും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നു മണിയോടെയാണ് നാമനിര്‍ദേശം പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചത്. ഒക്‌ടോബർ 17നാണ് വോട്ടെടുപ്പ്.

വോട്ടെണ്ണൽ ഒക്‌ടോബർ 19ന് നടത്തി അന്നുതന്നെ ഫലം പ്രഖ്യാപിക്കും. 9,000-ലധികം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും.

Last Updated : Oct 8, 2022, 7:26 PM IST

ABOUT THE AUTHOR

...view details