ന്യൂഡല്‍ഹി : മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ചില നേതാക്കള്‍ പരസ്യമായി രംഗത്തുവന്നതും യോഗം വിളിച്ചുചേര്‍ത്തതും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ നിഷ്‌പക്ഷതയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നുവെന്ന് മത്സരാര്‍ഥി ശശി തരൂര്‍. പാര്‍ട്ടിയില്‍ സമൂലമായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രതിനിധികളോട് വോട്ട് അഭ്യർഥിച്ചുകൊണ്ട് തരൂർ വ്യക്തമാക്കി.
2014-ലെയും 2019-ലെയും ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കാത്ത വോട്ടർമാരെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം.ലഭിച്ച ഡെലിഗേറ്റുകളുടെ പട്ടികയിൽ വിശദാംശങ്ങള്‍ അപൂര്‍ണമായിരുന്നു. ചില ലിസ്റ്റുകളിൽ പേരുകളുണ്ട്, പക്ഷേ കോൺടാക്റ്റ് നമ്പറുകളില്ല, ചിലതില്‍ പേരുകളുണ്ട്, പക്ഷേ ശരിയായ വിലാസമില്ല. അതിനാൽ അവരെ ബന്ധപ്പെടാൻ ബുദ്ധിമുട്ടുന്നുണ്ട്. സംസ്ഥാനങ്ങളിലെ സന്ദര്‍ശന വേളയിലുള്ള കൂടിക്കാഴ്‌ചയ്ക്ക് പല നേതാക്കളെയും ലഭ്യമായില്ലെന്നും തരൂർ പറഞ്ഞു.