ന്യൂഡല്‍ഹി:ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂർ എം.പി. നനഞ്ഞ പടക്കമായിരിക്കുകയാണ് ബജറ്റ്. അങ്ങേയറ്റം നിരാശയാണുണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രതിരോധം, പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന മറ്റേതെങ്കിലും അടിയന്തര പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് പരാമർശമില്ല. ‘അച്ഛാ ദിൻ’ വരാൻ രാജ്യം 25 വർഷം കൂടി കാത്തിരിക്കണം.