ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കോണ്‍ഗ്രസിന്‍റെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയിലൂടെ പാര്‍ട്ടി ചിന്നഭിന്നമായെന്നായിരുന്നു (തുക്‌ഡെ തുക്‌ഡെ പാര്‍ട്ടി) മോദിയുടെ പരാമര്‍ശം. എന്നാല്‍ രാജ്യത്ത് യഥാര്‍ഥ ഭിന്നിപ്പുണ്ടാക്കുന്നത് ബിജെപിയാണെന്ന് തരൂര്‍ തിരിച്ചടിച്ചു.
ഭിന്നിപ്പുണ്ടാക്കുന്നത് ബിജെപിയാണ്; മോദിക്ക് മറുപടിയുമായി ശശി തരൂര്‍ - മോദി ലോക്‌സഭ പ്രസംഗം
"അവര്‍ രാജ്യത്ത് മൂന്ന് വിഭാഗങ്ങളെ സൃഷ്‌ടിച്ചു. ഹിന്ദുക്കളെന്നും മുസ്‌ലിമെന്നും ഒരു വിഭാഗം, ഹിന്ദി സംസാരിക്കുന്നവും സംസാരിക്കാത്തവരുമായി മറ്റൊരു വിഭാഗം, നോര്‍ത്ത്-സൗത്ത് ഇന്ത്യ എന്നിങ്ങനെ അടുത്ത വിഭാഗം"
'രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കുന്നത് ബിജെപി'; മോദിക്ക് മറുപടിയുമായി ശശി തരൂര്‍
ബിജെപിയാണ് തുക്‌ഡെ തുക്‌ഡെ പാര്‍ട്ടി. അവര്‍ രാജ്യത്ത് മൂന്ന് വിഭാഗങ്ങളെ സൃഷ്‌ടിച്ചു. ഹിന്ദുക്കളെന്നും മുസ്‌ലിമെന്നും ഒരു വിഭാഗം, ഹിന്ദി സംസാരിക്കുന്നവും സംസാരിക്കാത്തവരുമായി മറ്റൊരു വിഭാഗം, നോര്‍ത്ത്-സൗത്ത് ഇന്ത്യ എന്നിങ്ങനെ അടുത്ത വിഭാഗം. ലോക്‌സഭയില്‍ നടത്തിയ നന്ദി പ്രസംഗത്തിനിടെയാണ് മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ആവര്‍ത്തിച്ചുള്ള തോല്‍വി നേരിട്ടിട്ടും കോണ്‍ഗ്രസ് അഹങ്കാരം വിട്ടിട്ടില്ലെന്നും മോദി സഭയില്‍ പറഞ്ഞു.