ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി ജയിലിൽ അടക്കപ്പെട്ട മുൻ ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ കസ്‌റ്റഡിയിൽ തുടരും.
വിവാദ പ്രസംഗം; മുൻ ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം - Delhi Court
പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് മുൻ ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിനുനേരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജഡ്‌ജി അനുജ് അഗർവാളാണ് ഷർജിലിന്‍റെ ഹർജി പരിഗണിച്ചത്. 2022 ജൂലൈ 23ന് ഇമാമിന്‍റെ ഇടക്കാല ജാമ്യാപേക്ഷ കർക്കർദൂമ കോടതി തള്ളിയിരുന്നു. 2019 ഡിസംബർ 13ന് നടത്തിയ രാജ്യദ്രാഹ പ്രസംഗം ജാമിഅ കലാപത്തിന് പ്രേരണ നൽകിയെന്ന് ആരോപിച്ചാണ് ഇമാമിനെ അറസ്‌റ്റ് ചെയ്‌തത്.
രാജ്യത്തിന്‍റെ വടക്കു കിഴക്കന്‍ മേഖല ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താന്‍ ആഹ്വാനം ചെയ്‌തുവെന്നാരോപിച്ചാണ് ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തൊന്നാകെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു അലീഗഢിലെ ഷര്‍ജീല്‍ ഇമാമിന്‍റെ പ്രസംഗം.