കേരളം

kerala

ETV Bharat / bharat

കണ്ണില്‍ നിന്ന് 'കല്‍ക്കഷ്‌ണങ്ങള്‍' വീഴുന്നു ; ചികിത്സ തേടി യുവതി - stone falling from eye disease

തലവേദനയോടൊപ്പം കണ്ണില്‍ നിന്ന് കണ്ണുനീരും അതില്‍ ചെറിയ കല്‍ക്കഷ്‌ണങ്ങളും വീഴുന്ന അവസ്ഥയ്ക്ക് കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയിലെ വിജയ എന്ന യുവതിയാണ് ചികിത്സ തേടിയിരിക്കുന്നത്

കണ്ണില്‍ നിന്ന് കല്‍കഷ്‌ണങ്ങള്‍  മൈസൂര്‍  കണ്ണില്‍ നിന്ന് ചെറിയ കല്‍കഷ്‌ണങ്ങള്‍  Shards of stone are falling from the womans eye  unusual disease  stone falling from eye disease  കണ്ണില്‍ നിന്ന് കല്‍കഷ്‌ണങ്ങള്‍ വീഴുന്ന രോഗം
കണ്ണില്‍ നിന്ന് കല്‍കഷ്‌ണങ്ങള്‍ വീഴുന്നതില്‍ ചികിത്സ തേടി യുവതി

By

Published : Dec 24, 2022, 10:56 PM IST

മൈസൂര്‍(കര്‍ണാടക) :കണ്ണില്‍ നിന്ന് ചെറിയ കല്‍ക്കഷ്‌ണങ്ങള്‍ പുറത്ത് വരുന്നതില്‍ ചികിത്സ തേടി കര്‍ണാടക - മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കില്‍ നിന്നുള്ള വിജയ എന്ന 35 വയസ്സുകാരി. കുറച്ച് ദിവസം മുമ്പ് തലവേദന അനുഭവപ്പെട്ടെന്നും ആ സമയം മുതലാണ് കണ്ണില്‍ നിന്ന് കണ്ണുനീരിനോടൊപ്പം കല്‍ക്കഷ്‌ണങ്ങള്‍ പുറത്തേക്ക് വരുന്നതെന്നും യുവതി പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ കണ്ണിന് തകരാറുണ്ടെന്ന് കണ്ടെത്തി.

വിജയയോട് നേത്രരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈസൂരിലെ കെ ആര്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്‌ധന്‍റെ അടുത്ത് വിജയ ചികിത്സ തേടി. എന്നാല്‍ പരിശോധന റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാലേ ഇതിന്‍റെ കാരണം എന്താണെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡോക്‌ടര്‍ പറയുന്നത്.

വലിയ വേദന അനുഭവപ്പെടുന്നുവെന്നും തലയില്‍ നിന്ന് എന്തോ ഉരുണ്ടുവീഴുന്നത് പോലെ തോന്നുകയും മുഖം മുഴുവന്‍ കുത്തി തുളയ്‌ക്കുന്ന അവസ്ഥയുമാണുള്ളതെന്നും വിജയ ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ചയാണ് കല്‍ക്കഷ്‌ണങ്ങള്‍ കണ്ണില്‍ നിന്ന് വീഴുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.

200ലധികം കല്‍ക്കഷ്‌ണങ്ങള്‍ ഇതുവരെ കണ്ണില്‍ നിന്ന് വീണിട്ടുണ്ട്. മറ്റുള്ളവരോട് സംഭവം പറഞ്ഞപ്പോള്‍ താന്‍ കള്ളം പറയുകയാണെന്നാണ് അവര്‍ ആദ്യം ധരിച്ചത്. കാഴ്‌ച ശക്തി ശരിയാണെന്നും എന്നാല്‍ വേദനയുണ്ടെന്നും വിജയ പറഞ്ഞു.

ABOUT THE AUTHOR

...view details