മുംബൈ:നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാറിനെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്‌തു. പിത്താശയത്തിലെ രോഗത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു അദ്ദേഹം.
ആരോഗ്യസ്ഥിതി തൃപ്തികരം; ശരദ് പവാറിനെ ഡിസ്‌ചാർജ് ചെയ്‌തു - ട്വിറ്റർ
15 ദിവസത്തിന് ശേഷം ആരോഗ്യപരമായ എല്ലാ മാനദണ്ഡങ്ങളും സുസ്ഥിരമാണെങ്കിൽ പിത്താശയത്തില്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി നവാബ് മാലിക്.
ആരോഗ്യസ്ഥിതി തൃപ്തികരം; ശരദ് പവാറിനെ ഡിസ്‌ചാർജ് ചെയ്‌തു
15 ദിവസത്തിന് ശേഷം ആരോഗ്യപരമായ എല്ലാ മാനദണ്ഡങ്ങളും സുസ്ഥിരമാണെങ്കിൽ അദ്ദേഹത്തിന് പിത്താശയത്തില്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി നവാബ് മാലിക് അറിയിച്ചു. വയറുവേദനയെത്തുടർന്ന് മാർച്ച് 29ന് പരിശോധനയ്ക്കായി ശരദ് പവാറിനെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പിത്തസഞ്ചിയിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയെന്നും മന്ത്രി നവാബ് മാലിക് നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
Last Updated : Apr 3, 2021, 10:18 PM IST