ശരത് പവാർ രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി - മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
പിത്താശയ സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ.
മുംബൈ: പിത്താശയ സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ശരത് പവാറിനെ ആശുപത്രിയിലെത്തി കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരത് പവാറിന്‍റെ അനന്തരവൻ കൂടിയായ അജിത് പവാർ. തിങ്കളാഴ്ച ശരത് പവാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പിത്താശയത്തിലുണ്ടായിരുന്ന കല്ല് മാറ്റിയിരുന്നു.