കേരളം

kerala

ETV Bharat / bharat

Pawar Meeting| 'എരിവുള്ള കഥകള്‍ പടച്ചുവിടരുത്'; ശരദ് പവാറുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണം തള്ളി അജിത് പവാര്‍

ഞാന്‍ എന്‍റെ അനന്തരവനെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച് ശരദ് പവാറും രംഗത്തെത്തിയിരുന്നു

Sharad Pawar Ajit Pawar meeting  Pawar Meeting  Sharad Pawar  Ajit Pawar  Pawar meeting Latest News Update  Latest News Update  Maharashtra Deputy CM  dont cook up spicy story  എരിവുള്ള കഥകള്‍ പടച്ചുവിടരുത്  ശരദ് പവാറുമായി രഹസ്യ കൂടിക്കാഴ്‌ച  ശരദ് പവാറുമായി രഹസ്യ കൂടിക്കാഴ്‌ച  രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണം  ആരോപണം തള്ളി അജിത് പവാര്‍  അജിത് പവാര്‍  പവാര്‍  ശരദ് പവാര്‍  ബിജെപി  എന്‍സിപി  കൂടിക്കാഴ്‌ച  ചോര്‍ദിയ  ശിവസേന  കോണ്‍ഗ്രസ്  ശരദ് പവാറും രംഗത്തെത്തി  അനന്തരവനെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച്
'എരിവുള്ള കഥകള്‍ പടച്ചുവിടരുത്'; ശരദ് പവാറുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണം തള്ളി അജിത് പവാര്‍

By

Published : Aug 15, 2023, 7:27 PM IST

കോലാപൂര്‍: പാര്‍ട്ടി വിട്ട് ബിജെപി കൂടാരത്തില്‍ എത്തിയതിന് പിന്നാലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ പ്രതികരണവുമായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. താന്‍ ഒരു രഹസ്യ കൂടിക്കാഴ്‌ചയും നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്‌ച നടത്താനെത്തിയെന്ന് പറയുന്ന കാറില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ആ പറയുന്ന കാര്‍ തന്‍റേതല്ലെന്നും അദ്ദേഹം അറിയിച്ചു.

കഥയുണ്ടാക്കി പ്രചരിപ്പിക്കരുത്:എരിവുള്ള കഥകള്‍ പടച്ചുവിടരുത്. ശരദ് പവാര്‍ ഞങ്ങളുടെ കുടുംബത്തിലെ കാരണവരാണ്. ആ കൂടിക്കാഴ്‌ചകള്‍ക്ക് രാഷ്‌ട്രീയ നിറം നല്‍കരുത്. താന്‍ എവിടെയും ഒളിച്ചിട്ടില്ലെന്നും താന്‍ എപ്പോഴാണ് ഒളിച്ചതെന്നും അജിത് പവാര്‍ പറഞ്ഞു. വ്യവസായി അതുൽ ചോർദിയയുടെ പൂനെയിലെ കൊറേഗാവ് പാർക്കിലുള്ള ബംഗ്ലാവില്‍, മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയെന്ന ആരോപണമുയരുന്ന ഒരു മണിക്കൂർ നീണ്ട യോഗത്തെക്കുറിച്ച് കൂടുതലായി മറുപടി പറയാനും അദ്ദേഹം മറന്നില്ല.

ചോര്‍ദിയയും ഞങ്ങളും തമ്മില്‍ രണ്ട് തലമുറയുടെ ബന്ധമുണ്ട്. ചോര്‍ദിയ മിസ്‌റ്റര്‍ പവാറിനെ അത്താഴവിരുന്നിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഞാന്‍ ആ കാറിലുണ്ടായിരുന്നില്ല. ശരദ് പവാറിനൊപ്പം ജയന്ത് പാട്ടീല്‍ ഉണ്ടായിരുന്നുവെന്ന് അജിത് പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം രാജ്യത്തിന്‍റെ 77 -ാം സ്വാതന്ത്ര്യദിനത്തില്‍ പരേഡില്‍ പങ്കെടുത്ത് അദ്ദേഹം രാജ്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച് അനുസ്‌മരിച്ചിരുന്നു.

Also Read: Sharad Pawar Ajit Pawar Meeting | 'ആ കണ്ടുമുട്ടല്‍ കുടുംബ കാര്യത്തില്‍ ഒതുക്കണോ ?'; കിംവദന്തിയില്‍ പുകഞ്ഞ് പവാര്‍ - അജിത് കൂടിക്കാഴ്‌ച

കണ്ടാല്‍ തെറ്റുണ്ടോ എന്ന് പവാര്‍:അജിത് പവാറുമായി രഹസ്യ കൂടിക്കാഴ്‌ച നടന്നുവെന്ന വാര്‍ത്തകളെ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തന്നെ മുമ്പ് രംഗത്തെത്തിയിരുന്നു. ഞാന്‍ എന്‍റെ അനന്തരവനെ കണ്ടതില്‍ എന്താണ് തെറ്റ്. അത് മറ്റൊരാളുടെ വീട്ടില്‍ വച്ച് നടന്നാല്‍ അതെങ്ങനെ രഹസ്യമാകും. ഞാന്‍ അദ്ദേഹത്തിന്‍റെ വസതിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മിലുണ്ടായെന്ന് പറയുന്ന കൂടിക്കാഴ്‌ചയോട് എതിര്‍പ്പ് പ്രകടമാക്കി കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളുമെത്തി.

ആശയക്കുഴപ്പം സൃഷ്‌ടിക്കരുത്: ഇത്തരം യോഗങ്ങൾ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നുണ്ട്. അവർ ബന്ധുക്കളാണെങ്കിൽ തന്നെ രഹസ്യമായി കാണേണ്ടതിന്‍റെ ആവശ്യകത എന്തായിരുന്നുവെന്നും പട്ടോള്‍ ചോദിച്ചു. ഇതുസംബന്ധിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി ഞാന്‍ സംസാരിച്ചു. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുമായും ഇതേപറ്റി ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡും ഇതിനെ നിരീക്ഷിക്കുന്നുണ്ട്. മുംബൈയിൽ നടക്കുന്ന 'ഇന്ത്യ' സഖ്യ യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്യുമെന്നും നാനാ പട്ടോള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ദേശീയ രാഷ്‌ട്രീയത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് എന്‍സിപി പിളര്‍ന്നത്. പാര്‍ട്ടി അധ്യക്ഷനായ ശരദ് പവാറിന്‍റെ അനന്തരവന്‍ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം എന്‍ഡിഎയില്‍ ചേര്‍ന്നതോടെയാണ് എന്‍സിപി രണ്ടായത്. മാത്രമല്ല നാടകീയ നീക്കത്തിനൊടുവില്‍ അജിത് പവാര്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്‌തിരുന്നു. അജിത് പവാറിനൊപ്പം ഔദ്യോഗിക പക്ഷത്ത് നിന്നും ഒമ്പതുപേരാണ് മന്ത്രിസഭയിലെത്തിയത്.

Also Read: NCP | എണ്‍പത്തിരണ്ടോ തൊണ്ണൂറ്റിരണ്ടോ ആകട്ടെ , എൻസിപി അധ്യക്ഷൻ താനെന്ന് ശരദ് പവാര്‍ ; അജിത് പവാര്‍ പക്ഷത്തെ പുറത്താക്കി

ABOUT THE AUTHOR

...view details