ഡെറാഡൂൺ (ഉത്തരാഖണ്ഡ്): അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉന്നത ശങ്കരാചാര്യർ (Shankaracharya Avimukteshwarananda will not participate in Ayodhya consecration ceremony). രാമജന്മഭൂമിയിൽ നിലവിൽ വിഗ്രഹം ഉണ്ടെന്നിരിക്കെ മറ്റൊരു വിഗ്രഹം കൂടെ സ്ഥാപിക്കുന്നതിൽ എതിർപ്പറിയിച്ചാണ് (Shankaracharya Avimukteshwarananda questioned the need for a new idol in Ayodhya) ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് കത്തെഴുതിയിട്ടുണ്ട്.
അയച്ച രണ്ട് പേജുള്ള കത്തിൽ അദ്ദേഹത്തിന്‍റെ ആറ് ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്ന് ക്ഷേത്ര ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 22ന് ആണ് അയോധ്യയിൽ പ്രതിഷ്‌ഠാ ചടങ്ങ് നടക്കാനിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിൽ എതിർപ്പുണ്ടെങ്കിലും ചടങ്ങിന് ശേഷം താൻ അയോധ്യ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.