ബെംഗളുരു : ഒക്‌ടോബർ 31ന് രാജാജിനഗറിലെ വീട്ടിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഷാമനിസത്താൽ ആകൃഷ്‌ടയായി വീടുവിട്ടതാകാമെന്ന സംശയത്തിൽ മാതാപിതാക്കൾ. അനുഷ്‌ക വർമ എന്ന 17കാരിയെ ഒക്‌ടോബർ 31ന് രാവിലെ 8.30ഓടെയാണ് കാണാതാകുന്നത്.
മാതാപിതാക്കൾ പുറത്തുപോയ സമയമായിരുന്നു. തിരിച്ചുവന്നപ്പോള്‍ കാണാത്തതിനെ തുടർന്ന് സുബ്രഹ്മണ്യനഗര പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ അനുഷ്‌ക ഓട്ടോറിക്ഷയിൽ ഹൊറമാവിലേക്ക് പോയതായി കണ്ടെത്തി. ഒരു ജോടി വസ്‌ത്രങ്ങളും 2500 രൂപയുമായാണ് അനുഷ്‌ക വീടുവിട്ടിറങ്ങിയത്.
ബെംഗളുരുവിൽ നിന്ന് കാണാതായ പെൺകുട്ടി ഷാമനിസത്താൽ സ്വാധീനിക്കപ്പെട്ടിരിക്കാമെന്ന് മാതാപിതാക്കൾ Also Read: അഖിലേഷ് യാദവിന്‍റെ അനുയായിയുടെ വീട്ടില്‍ ജിഎസ്‌ടി ഇന്‍റലിജന്‍റ്‌സിന്‍റെ റെയ്‌ഡ്
സെപ്റ്റംബർ മുതൽ അനുഷ്‌കയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നുവെന്നും അന്തർമുഖയായി മാറിയെന്നും കുട്ടിയുടെ പിതാവ് അഭിഷേക് വർമ പറയുന്നു. ആത്മാക്കളുമായി ബന്ധപ്പെടുന്ന ഷാമനിസത്തെ കുറിച്ച് അനുഷ്‌ക ഓൺലൈനിൽ ധാരാളം വായിക്കാറുണ്ടായിരുന്നു. ഷാമനിസം പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് തന്നോട് മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അഭിഷേക് വർമ പറഞ്ഞു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ ഒന്നിന് പൊലീസ് ഐപിസി 363 വകുപ്പ് പ്രകാരം കേസെടുത്തു. സിസിടിവി ദൃശ്യങ്ങളും കുട്ടിയുടെ ഓൺലൈൻ പ്രവർത്തനങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.