ഹൈദരാബാദ്:സായാഹ്ന നടത്തത്തിനിടെ നടിയെ ആക്രമിച്ച് മൊബൈൽ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതം. തെലുങ്ക് നടി ശാലു ചൗരസ്യ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജൂബിലി ഹില്‍സിലെ കെ.ബി.ആര്‍ ദേശീയ പാര്‍ക്കില്‍ വച്ച് ഞായറാഴ്ച രാത്രി 8.30 നാണ് സംഭവം.
സായാഹ്ന നടത്തത്തിനിടെ നടിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നു - ജൂബിലി ഹില്‍സ് കെ.ബി.ആര്‍ ദേശീയ പാര്‍ക്ക്
ഹൈദരാബാദ് കെ.ബി.ആര്‍ ദേശീയ പാര്‍ക്കില്‍ വച്ചാണ് നടി ശാലു ചൗരസ്യയെ ആക്രമിച്ച് മൊബൈൽ ഫോണ്‍ കവര്‍ന്നത്.
സായാഹ്ന നടത്തത്തിനിടെ തെലുങ്ക് നടിയ്‌ക്ക് ആക്രമണം; മൊബൈല്‍ ഫോണ്‍ കവര്‍ന്നു, അന്വേഷണം ഊര്‍ജിതം
ALSO READ:ഭാര്യയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒപ്പം താമസിപ്പിച്ചു; കാമുകനെതിരെ പോക്സോ കേസ്
പണവും ആഭരണങ്ങളും ആവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തി. ഇവ നല്‍കാന്‍ നടി തയ്യാറാവാത്തതിനെ തുടര്‍ന്ന് കല്ലെടുത്ത് ആക്രമിച്ചു. ഫോൺ തട്ടിയെടുക്കാനുള്ള ശ്രമം ചെറുത്തപ്പോൾ താരത്തിന് പരിക്കേറ്റതായാണ് പരാതി. നിലവില്‍ ശാലു ചൗരസ്യ ചികിത്സയിലാണ്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്‌ടാവിനെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി പൊലീസ്.