ന്യൂഡൽഹി:തലസ്ഥാനത്ത് ഇന്ന് മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്‌തെന്ന് ഐഎംഡി. ഡൽഹിയിലെ താപനിലയും കുറയുന്നു. കാറ്റ് വീശാൻ ഇടയുള്ളതിനാൽ അടുത്ത രണ്ട് ദിവസത്തിൽ ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്ന് ഐഎംഡി വ്യക്തമാക്കി. ഇന്നലെ ഡൽഹിയിൽ ഉയർന്ന താപനില 25.4 ഡിഗ്രി സെഷ്യൽസാണ് റിപ്പോർട്ട് ചെയ്‌തത്.
ഡൽഹിയിൽ മൂടൽ മഞ്ഞ്; വായു ഗുണനിലവാരം 'വളരെ മോശം' - വായുമലിനീകരണ തോത്
നിലവിൽ തലസ്ഥാനത്ത് 'വളരെ മോശം' വിഭാഗത്തിലാണ് വായുമലിനീകരണ നിലവാരം.
ഡൽഹിയിൽ മൂടൽ മഞ്ഞ്; വായു ഗുണനിലവാരം 'വളരെ മോശം'
കൂടുതൽ വായിക്കാൻ: ഡൽഹിയിൽ അടുത്ത രണ്ട് ദിവസം വായുമലിനീകരണ തോത് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം
ഇന്ന് താഴ്‌ന്ന താപനില 13 ഡിഗ്രിയും ഉയർന്ന താപനില 26 ഡിഗ്രിയും റിപ്പോർട്ട് ചെയ്യുമെന്നാണ് ഐഎംഡി പ്രവചനം. സിങ്കു അതിർത്തി പ്രദേശത്ത് കനത്ത മഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിലെ വായു നിലവാരം 'വളരെ മോശം' വിഭാഗത്തിലാണ് നിലവിലുള്ളത്. വായു നിലവാരം 'വളരെ മോശം' വിഭാഗത്തിൽ നിന്ന് ഉയരാൻ സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി.