കേരളം

kerala

ETV Bharat / bharat

'ശാകുന്തള'ത്തിലെ ശകുന്തള... ഒരു മാലാഖയെ പോലെ സാമന്ത - Shakuntalam release

Samantha as Shakuntala: ശകുന്തള ആയി സാമന്ത. വെള്ള വേഷത്തില്‍ ഒരു മാലാഖയെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സാമന്ത. 'ശാകുന്തള'ത്തിലെ പുതിയ പോസ്‌റ്റര്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

Shakuntalam first look  Samantha Shakuntalam first look  Samantha as Shakuntala  'ശാകുന്തള'ത്തിലെ ശാകുന്തള  ഒരു മാലാഖയെ പോലെ സാമന്ത  ശാകുന്തള ആയി സാമന്ത  'ശാകുന്തള'ത്തിലെ പുതിയ പോസ്‌റ്റര്‍  Samantha Shakuntalam first look  'ശാകുന്തള'ത്തിന്‍റെ ഫസ്‌റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍  Shakuntalam first look  Shakuntalam cast and crew  Allu Arjun daughter in Shakuntalam  Samantha's costume designer in Shakuntalam  Shakuntalam release  Samantha new movie
'ശാകുന്തള'ത്തിലെ ശാകുന്തള... ഒരു മാലാഖയെ പോലെ സാമന്ത

By

Published : Feb 21, 2022, 1:39 PM IST

Updated : Feb 21, 2022, 2:21 PM IST

Samantha Shakuntalam first look: ശകുന്തളായി സാമന്ത. തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ ഏറ്റവും പുതിയ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം 'ശാകുന്തള'ത്തിന്‍റെ ഫസ്‌റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. ഫസ്‌റ്റ്‌ ലുക്കില്‍ കിടിലന്‍ മേക്കോവറാണ് താരത്തിന്. വെള്ള വേഷത്തില്‍ ഒരു മാലാഖയെ പോലെയാണ് താരം ഫസ്‌റ്റ്‌ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

Shakuntalam first look: 'അവതരിപ്പിക്കുന്നു.. പ്രകൃതിക്ക്‌ പ്രിയപ്പെട്ടത്.. ശാകുന്തളത്തിലെ ശകുന്തള.' -പോസ്‌റ്റര്‍ പങ്കുവച്ച്‌ കൊണ്ട്‌ സാമന്ത കുറിച്ചു. മയിലുകൾ, മാനുകൾ, ഹംസങ്ങൾ, ചിത്രശലഭങ്ങൾ എന്നിവര്‍ക്കൊപ്പം ഒരു പാറപ്പുറത്ത് ഇരിക്കുന്ന സാമന്തയെയാണ് ഫസ്‌റ്റ്‌ലുക്കില്‍ കാണാനാവുക. സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം കൂടിയാണിത്‌.

Shakuntalam cast and crew: കാളിദാസന്‍റെ ശാകുന്തളത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'ശാകുന്തളം'. ഇതിഹാസ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്‌. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ഏവര്‍ക്കും സുപരിചിതനായ ദേവ്‌ മോഹനാണ് സിനിമയില്‍ ദുഷ്യന്തനായി എത്തുക.

Allu Arjun daughter in Shakuntalam: ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്‌. പ്രകാശ്‌ രാജ്‌, മോഹന്‍ ബാബു, ഗൗതമി ബാലന്‍, മധുബാല, അനന്യ നാഗെല്ല, കബീര്‍ ബേഡി തുടങ്ങിയവര്‍ വേഷമിടുന്നു. അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അര്‍ഹയും 'ശാകുന്തള'ത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു. ഭരത രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അര്‍ഹ അവതരിപ്പിക്കുക. അല്ലു അര്‍ഹയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്‌. അസുര രാജാവായി നടന്‍ കബീര്‍ ദുഹാന്‍ സിങും വേഷമിടും.

Samantha's costume designer in Shakuntalam: പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നീത ലുല്ലയാണ് സിനിമയില്‍ സാമന്തയെ ഒരുക്കുന്നത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ സാമന്തയുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്‌. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ട്‌ തവണ നേടിയ ആളാണ് നീതു ലുല്ല.

ഗുണശേഖര ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. ശാകുന്തളം കാവ്യനായകി എന്നാണ് 'ശാകുന്തള'ത്തെ കുറിച്ച്‌ സംവിധായകന്‍ പറയുന്നത്‌. നീലിമ ഗുണ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ അവതരണം ദില്‍ രാജുവാണ് നിര്‍വഹിക്കുക.

Shakuntalam release: ഇതിനോടകം തന്നെ 'ശാകുന്തള'ത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ ചിത്രത്തിന്‍റെ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ അഞ്ച്‌ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

Samantha new movie: വിജയ്‌ സേതുപതി, നയന്‍താര എന്നിവര്‍ക്കൊപ്പമുള്ള 'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. റൊമാന്‍റിക്‌ കോമഡി വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്‌.

Also Read: മമ്മൂക്കയുടെ സാന്നിധ്യം ഇല്ലെങ്കിലും പറുദീസ പാട്ട്‌ വൈറല്‍; മഴ നനഞ്ഞ്‌ മമ്മൂട്ടി

Last Updated : Feb 21, 2022, 2:21 PM IST

ABOUT THE AUTHOR

...view details