ഷഹീൻ ബാഗ് പ്രതിഷേധം; സുപ്രീംകോടതിയില്‍ പുനരവലോകന ഹർജി - പുനരവലോകന ഹർജി
സമാധാനപരമായ പ്രക്ഷോഭകർക്ക് സംരക്ഷണം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ ഉത്തരവ് കവർന്നെടുക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു
ന്യൂഡല്‍ഹി: ഷഹീൻ ബാഗ് പ്രതിഷേധം സംബന്ധിച്ച ഒക്ടോബറിലെ വിധിന്യായത്തിനെതിരെ സുപ്രീംകോടതിയിൽ പുനരവലോകന ഹർജി ഫയൽ ചെയ്തു.12 പേരാണ് റിവ്യൂ പെറ്റീഷന്‍ നൽകിയിരിക്കുന്നത്. സമാധാനപരമായ പ്രക്ഷോഭകർക്ക് സംരക്ഷണം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ ഉത്തരവ് കവർന്നെടുക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു . ദുർബലരായ ആളുകൾക്കെതിരെ അതിക്രമങ്ങൾ നടത്താൻ ഇത് പൊലീസിന് ലൈസൻസ് നൽകുമെന്നും റിവ്യൂ പെറ്റീഷന്‍ നല്‍കിയവർ വാദിക്കുന്നു.പൊതുസ്ഥലങ്ങളിൽ അനന്തമായ കാലയളവിൽ പ്രതിഷേധം നടത്താൻ കഴിയില്ലെന്ന് കോടതി നേരത്തേ വിലയിരുത്തിയിരുന്നു.