ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി നാളെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സന്ദര്‍ശനം നടത്തും. ഇന്ന് രാത്രി 10.45 ഓടെ ചെന്നൈയിലെത്തുന്ന അമിത് ഷാ നാളെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് രാജ്യസഭാ എംപി അനിൽ ബലൂണി പ്രസ്‌താവനയിലൂടെ അറിയിച്ചു.
അമിത് ഷാ നാളെ പുതുച്ചേരിയും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തും - തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്
ബിജെപി പുതുച്ചേരി കോർ കമ്മിറ്റി യോഗത്തിലും തമിഴ്‌നാട് കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും
കാരൈക്കലിൽ നടക്കുന്ന ബിജെപി പുതുച്ചേരി കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. ശേഷം കാരൈക്കലിൽ നടക്കുന്ന പൊതു റാലിയെ അഭിസംബോധന ചെയ്യും. റാലിക്ക് ശേഷം പുതുച്ചേരി മണ്ഡലത്തിലെ ബിജെപി ഭാരവാഹികളുമായി ചർച്ച നടത്തും.
പുതുച്ചേരിയിലെ പരിപാടികൾക്ക് ശേഷം തമിഴ്‌നാട്ടിലെ വില്ലുപുരത്തെ തിവാനായ് അമ്മൽ വിമൻസ് കോളജില്‍ നടക്കുന്ന ബിജെപി തമിഴ്‌നാട് കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് വില്ലുപുരം ജാനകിപുരത്ത് വിജയ് സങ്കൽപ് റാലിയെ അമിത് ഷാ അഭിസംബോധന ചെയ്യും. തുടർന്ന് തമിഴ്‌നാട്ടിലെ പാർട്ടി ഭാരവാഹികളുടെ ചർച്ചയിലും അമിത് ഷാ പങ്കെടുക്കും.