മുംബൈ:ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രം ജവാന്‍റെ റിലീസ് തിയതി മാറ്റി. ജൂണ്‍ രണ്ടിന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ച ചിത്രം ഓഗസ്റ്റ് 25നാണ് റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടായതാണ് റിലീസ് വൈകാന്‍ കാരണമായത്.
പഠാന് ശേഷം ജവാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ആരാധകര്‍:ഷാരൂഖ് ഖാന്‍റെ പഠാന് ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. റിലീസ് തീയതി മാറ്റിയത് ആരാധകരെ ഏറെ നിരാശരാക്കിയിരിക്കുകയാണിപ്പോള്‍. കിങ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന്‍.
തെന്നിന്ത്യന്‍ താരങ്ങള്‍ തിളങ്ങുന്ന ജവാന്‍:ആക്ഷന്‍ ഡ്രാമയായ ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയാണ്. ഇവരെ കൂടാതെ വിജയ് സേതുപതി, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. നയന്‍താരയുടെ ബോളിവുഡ് സിനിമ ലോകത്തേക്കുളള അരങ്ങേറ്റമാണ് ജവാന്‍. മാത്രമല്ല തെന്നിന്ത്യയിലെയും ബോളിവുഡിലെയും അണിയറ പ്രവര്‍ത്തകരും ഒന്നിച്ച് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ജവാനുണ്ട്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ വില്ലനായെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണേന്ത്യന്‍ സംവിധായകനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാനായതിന്‍റെ സന്തോഷത്തിലാണ് ഷാരൂഖും. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു.
ഹിറ്റ് മേക്കര്‍ അറ്റ്ലിയുടെ ജവാന്‍ ബിഗ് ബജറ്റിലാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഷാരൂഖ് ഖാന്‍റെ പഠാന് ശേഷം എത്തുന്ന ജവാന്‍ ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. അടുത്തിടെ ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ചിത്രമായിരുന്നു പഠാന്‍.
ജവാന്‍ വൈകുന്നതില്‍ ആശങ്ക: ജവാന്‍റെ റിലീസ് തിയതി വൈകുന്നത് ചിത്രത്തിന്‍റെ ബോക്‌സോഫിസ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് അറ്റ്‌ലിയാണെന്നതും പ്രേക്ഷക ശ്രദ്ധ നേടുന്നതിലെ മുഖ്യഘടകമാണ്. അറ്റ്‌ലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗില്‍ തിയേറ്ററുകളില്‍ വിജയം നേടിയിരുന്നു.
ആഗോള തലത്തില്‍ 300 കോടി നേടാന്‍ ചിത്രത്തിന് സാധിച്ചു. ജവാന്‍ റിലീസ് തിയതി വൈകിയാലും മികച്ച പ്രേക്ഷക പ്രതികരണവും വിജയവും കരസ്ഥമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്‍റെ റിലീസ് വൈകുന്നത് ആരാധകരെ ഏറെ നിരാശയിലാക്കുന്നുണ്ടെങ്കിലും ഇതാദ്യമായല്ല റിലീസ് മാറ്റി വയ്‌ക്കുന്നത്.
ഒരു സിനിമ പ്രേക്ഷകരിലേക്കെത്തുന്നതിന് മുമ്പ് നിരവധി പ്രവര്‍ത്തനങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ചിത്രം ജനങ്ങളിലേക്കെത്തുന്നത് ഏറ്റവും മികച്ച രീതിയിലായിരിക്കണം. അതിന്‍റെ നിലവാരം ഉറപ്പാക്കേണ്ടത് നിര്‍മാതാക്കളുടെ ഉത്തരവാദിത്തമാണ്. മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ജവാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഷാരൂഖ് ചിത്രം പുറത്തിറങ്ങും.
also read:കൈകൊടുക്കാതെ ജയ്‌ശങ്കറിന്‍റെ നമസ്‌തേ നയതന്ത്രം: കൈകൂപ്പി ബിലാവല്‍ ഭൂട്ടോ, കൈ മുഷ്ടിയോട് കൈപ്പത്തി ചേർത്ത് ചൈനീസ് വിദേശകാര്യമന്ത്രി