ബോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ (Shah Rukh Khan) ചിത്രമാണ് 'ഡങ്കി' (Dunki). ഡിസംബർ 21ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായിരിക്കുകയാണ് (Dunki censored).
ചില മാറ്റങ്ങൾ വരുത്തി 'ഡങ്കി'യ്‌ക്ക് യു/എ സർട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് (Dunki gets UA certificate). ഡിസംബർ 15നാണ് സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായത്. സെൻസർ സർട്ടിഫിക്കറ്റിൽ ഉദ്ധരിച്ചിരിക്കുന്നതു പോലെ, സിനിമയുടെ ദൈർഘ്യം 161.24 മിനിറ്റാണ്. രണ്ട് മണിക്കൂർ 41 മിനിറ്റ് 24 സെക്കൻഡാണ് 'ഡങ്കി'യുടെ റൺടൈം.
സിനിമയുടെ തുടക്കത്തിലും മധ്യത്തിലും പുകവലി വിരുദ്ധ ആരോഗ്യ പരസ്യങ്ങൾ ഉൾപ്പെടുത്താൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) 'ഡങ്കി'യുടെ നിര്‍മാതാക്കളോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Also Read:'ഡിഡിഎല്‍ജെ'യിലെ രാജിനെ ഓര്‍മിപ്പിച്ച് ഹാര്‍ഡി ; ഡങ്കി ടീസര്‍ എക്‌സ് പ്രതികരണങ്ങള്‍
ഇടവേളയ്ക്ക് മുമ്പുള്ള ഷാരൂഖ് ഖാന്‍റെ കഥാപാത്രമായ ഹാർഡി വിവാഹ സമയത്ത് കുതിര സവാരി നടത്തുന്ന രംഗങ്ങൾ ഉചിതമായി പരിഷ്‌ക്കരിച്ചു എന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ, 'ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല' എന്ന നിയമപരമായ മുന്നറിയിപ്പും ഒരു പ്രധാന സീനിൽ ചേർത്തു. സിനിമയുടെ അവസാനം പറയുന്ന സ്ഥിതി വിവര കണക്കുകളും വസ്‌തുതകളും പിന്തുണയ്‌ക്കുന്ന ഡോക്യുമെന്‍ററി തെളിവുകള്‍ 'ഡങ്കി' ടീമും നൽകി.
ഷാരൂഖ് ഖാൻ, തപ്‌സി പന്നു, ബൊമൻ ഇറാനി, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരുൾപ്പെടെ ശ്രദ്ധേയമായ ഒരു താരനിരയാണ് രാജ്‌കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന 'ഡങ്കി'യില്‍. ജിയോ സ്‌റ്റുഡിയോസ്, റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്, രാജ്‌കുമാര്‍ ഹിറാനി ഫിലിംസ് എന്നി ബാനറുകളില്‍ രാജ്‌കുമാര്‍ ഹിറാനിയും ഗൗരി ഖാനും ചേർന്നാണ് സിനിമയുടെ നിര്‍മാണം. രാജ്‌കുമാര്‍ ഹിറാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Also Read:ഷാരൂഖ് ഖാന്‍ തപ്‌സി പന്നു മരുഭൂമി പ്രണയം! ഓ മാഹി ട്രെന്‍ഡിംഗില്‍
വിദേശ രാജ്യങ്ങളിൽ എത്താനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന നാല് സുഹൃത്തുക്കളുടെ ഹൃദയസ്‌പര്‍ശിയായ കഥയാണ് 'ഡങ്കി'. അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള അവരുടെ വെല്ലുവിളി നിറഞ്ഞതും എന്നാൽ പരിവർത്തനപരവുമായ യാത്രയാണ് സിനിമയില്‍ ദൃശ്യവത്‌ക്കരിക്കുന്നത്.
'ഡങ്കി ഫ്ലൈറ്റ്' എന്ന കൗതുകകരവും സവിശേഷവുമായ ഒരു ആശയവും 'ഡങ്കി'യിലൂടെ സംവിധായകന്‍ പര്യവേഷണം ചെയ്യുന്നു. അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങി രാജ്യങ്ങളിലേക്ക് പിൻവാതിലൂടെ പ്രവേശിക്കുന്ന, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്ന് പറയുന്നത്.
യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും വൈവിധ്യമാർന്ന വിവരണങ്ങൾ ഒരുമിച്ച് നെയ്തെടുക്കുന്നു. നിരവധി ഹാസ്യവും ഹൃദ്യവുമായ നിമിഷങ്ങളും ചിത്രം വാഗ്‌ദാനം ചെയ്യുന്നു.
Also Read:'അവരെക്കുറിച്ച് ഇനിയും പറയാനുണ്ട്' ; ഡങ്കി പുതിയ പോസ്‌റ്ററുകളുമായി ഷാരൂഖ് ഖാന്‍