കേരളം

kerala

ETV Bharat / bharat

Jawan first song| 1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്‍; ജവാന്‍ ആദ്യം ഗാനം പുറത്ത് - ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍

ജവാനിലെ ആദ്യ ഗാനം സിന്ദാ ബന്ദ റിലീസായി. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ഗാനം പുറത്തിറങ്ങിയത്..

Shah Rukh Khan  Shah Rukh Khan in Jawan  Jawan songs  Zinda Banda song  Zinda Banda Jawan song  Shah Rukh Khan jawan poster  Shah Rukh Khan Zinda Banda poster  Shah Rukh Khan instagram  Jawan first song Zinda Banda  ജവാന്‍ ആദ്യ ഗാനത്തിന്‍റെ വരവറിയിച്ച് ഷാരൂഖ്‌  ജവാന്‍ ആദ്യ ഗാനം  ജവാന്‍  ഷാരൂഖ്‌  Shah Rukh Khan starrer Jawan f  Zinda Banda released  1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്‍  തകര്‍ത്താടി ഷാരൂഖ് ഖാന്‍  ജവാന്‍ ആദ്യം ഗാനം പുറത്ത്  ജവാനിലെ ആദ്യ ഗാനം സിന്ദാ ബന്ദ റിലീസായി  നയന്‍താര  Jawan  ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍
1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്‍; ജവാന്‍ ആദ്യം ഗാനം പുറത്ത്

By

Published : Jul 31, 2023, 3:24 PM IST

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി (Shah Rukh Khan) റിലീസിനൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലർ ചിത്രമാണ് 'ജവാന്‍' (Jawan). 'ജവാനി'ലെ ആദ്യ ഗാനം 'സിന്ദാ ബന്ദ' (Zinda Banda) പുറത്തിറങ്ങി. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു എന്നീ ഭാഷകളിലും ഗാനം റിലീസ് ചെയ്‌തിട്ടുണ്ട്. തമിഴില്‍ 'വന്ദ ഇദം' (Vandha Edam), തെലുഗുവില്‍ 'ധുമ്മേ ധുലിപേലാ' (Dhumme Dhulipelaa) എന്നിങ്ങനെയാണ് ഗാനം പുറത്തിറങ്ങിയത്.

അത്യുഗ്രന്‍ നൃത്തച്ചുവടുകളുമായാണ് ഗാനത്തില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. 1000 പശ്ചാത്തല നര്‍ത്തകര്‍ക്കൊപ്പമാണ് ഷാരൂഖ് ഖാന്‍റെ തകര്‍പ്പന്‍ പ്രകടനം. 3.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തിലുടനീളം ഷാരൂഖിന്‍റെ എനര്‍ജെറ്റിക്‌ പെര്‍ഫോമന്‍സ്‌ തന്നെയാണുള്ളത്.

അനിരുദ്ധ് രവിചന്ദറാണ് ഈ മനോഹര ഗാനത്തിന്‍റെ സംഗീതവും ഗാനാലാപനവും. ഇര്‍ഷാദ് കാമിലാണ് ഗാന രചന. ഗാനത്തിനിടയിലെ സംഭാഷണങ്ങള്‍ക്ക് ശബ്‌ദം നല്‍കിയിരിക്കുന്നത് ഷാരൂഖ് ഖാന്‍ തന്നെയാണ്.

അതേസമയം ഗാനത്തിന്‍റെ റിലീസിന് മുമ്പായി ഷാരൂഖ് ഖാന്‍ 'ജവാനി'ലെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ആദ്യ പാട്ടിന്‍റെ പോസ്‌റ്ററാണ് താരം പങ്കുവച്ചത്. 'ദി സൗണ്ട് ഓഫ് ജവാൻ! സിന്ദാ ബന്ദാ ഗാനം ഇന്നെത്തും. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ഗാനം റിലീസ് ചെയ്യുക. തമിഴില്‍ വന്ദ ഇദം, തെലുഗുവില്‍ ധുമ്മേ ധുലിപേലാ എന്നിങ്ങനെയാണ് ഗാനം പുറത്തിറങ്ങുക. സെപ്‌റ്റംബര്‍ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.' -ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് ഷാരൂഖ് കുറിച്ചത്.

കറുത്ത ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് പോസ്‌റ്ററില്‍ ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ജവാന്‍റെ ശബ്‌ദത്തിന് തയ്യാറെടുക്കൂ' എന്നാണ് പോസ്‌റ്ററിൽ എഴുതിയിരുന്നത്.

ഷാരൂഖിന്‍റെ 'ചക് ദേ ഇന്ത്യ' എന്ന സിനിമയ്‌ക്ക് ശേഷം ജവാന് വേണ്ടിയാണ് താരം 1000 നർത്തകർക്കൊപ്പം ചുവടുകള്‍ വയ്‌ക്കുന്നത്. ഗാനം റിലീസായതോടെ ആരാധകരുടെ കമന്‍റുകളും ഒഴുകിയെത്തുകയാണ്. ചുവന്ന ഹാര്‍ട്ട് ഇമോജികള്‍, ഫയര്‍ ഇമോജികള്‍ തുടങ്ങിയവ കൊണ്ട് കമന്‍റ്‌ ബോക്‌സ് നിറച്ചിരിക്കുകയാണ് ആരാധകര്‍. 'ജവാന്‍റെ സമയം വന്നു ചേര്‍ന്നു', 'മാസ്', 'സിനിമയ്‌ക്കായി ഇനിയും കാത്തിരിക്കാനാവില്ല', എന്നിങ്ങനെ കമന്‍റുകള്‍ നീണ്ടു പോകുന്നു...

ഷാരൂഖിന്‍റെ നായികയായി നയൻതാരയും (Nayanthara) പ്രതിനായകനായി വിജയ് സേതുപതിയുമാണ് (Vijay Sethupathi) വേഷമിട്ടത്. അതിഥി വേഷത്തില്‍ ദീപിക പദുകോണും (Deepika Padukone) ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. പ്രിയാമണി, സന്യ മൽഹോത്ര, റിധി ദോഗ്ര എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അതേസമയം 'പഠാന്‍' ആണ് ഷാരൂഖിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. നിരവധി ബോക്‌സോഫിസ് റെക്കോഡുകൾ തകർത്തെറിഞ്ഞ 'പഠാന്‍' ഷാരൂഖിന്‍റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. 2023ല്‍ 'പഠാന്' ശേഷമുള്ള ഷാരൂഖിന്‍റെ രണ്ടാമത്തെ റിലീസ് കൂടിയാണ് 'ജവാൻ'. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 'പഠാനി'ലൂടെ ഒരു ഷാരൂഖ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Also Read:Jawan | മൊട്ടയടിച്ച് കൈയ്യില്‍ തോക്കുമായി മാസ് ലുക്കില്‍ ഷാരൂഖ് ; 'ജവാന്‍' പുതിയ പോസ്‌റ്റര്‍

ABOUT THE AUTHOR

...view details