കേരളം

kerala

ETV Bharat / bharat

ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഷാരൂഖും രാജമൗലിയും; ടൈംസ്‌ പട്ടിക പുറത്ത് - ആലിയ ഭട്ട്

2023ലെ ടൈംസ്‌ മാഗസിന്‍റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഷാരൂഖ് ഖാനും രാജമൗലിയും...

Shah Rukh Khan SS Rajamouli on Times 100  Times 100 most influential list  Shah Rukh Khan on Times 100 most influential list  SS Rajamouli on Times 100 most influential list  100 പേരുടെ പട്ടികയില്‍ ഷാരൂഖും രാജമൗലിയും  ഷാരൂഖും രാജമൗലിയും  ടൈംസ്‌ പട്ടിക പുറത്ത്  ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടിക  ഷാരൂഖ് ഖാന്‍  രാജമൗലി  ദീപിക പദുക്കോണ്‍  ആലിയ ഭട്ട്  പഠാന്‍
100 പേരുടെ പട്ടികയില്‍ ഷാരൂഖും രാജമൗലിയും

By

Published : Apr 14, 2023, 2:55 PM IST

ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരില്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനും ബ്രഹ്മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലിയും. 2023ലെ ടൈംസ്‌ മാഗസിന്‍റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്.

എഴുത്തുകാരൻ സൽമാൻ റുഷ്‌ദി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, കിംഗ് ചാൾസ്, സിറിയൻ വംശജരായ നീന്തല്‍ താരങ്ങളും ആക്‌ടിവിസ്‌റ്റുകളുമായ സാറ മർഡിനി, യുസ്ര മർഡിനി, സ്‌റ്റാർ ഐക്കൺ ബെല്ല ഹഡിഡ്, എലോൺ മസ്‌ക്, പ്രശസ്‌ത ഗായകനും കലാകാരനുമായ ബിയോൺസ് എന്നിവരും 2023ലെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 ആളുകളിൽ ഉൾപ്പെടുന്നുവെന്ന് ടൈം മാഗസിൻ വ്യാഴാഴ്‌ച അറിയിച്ചു.

ഈ അവസരത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോൺ ഷാരൂഖ് ഖാന് ഒരു മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഷാരൂഖിനെ ഒരു പ്രതിഭാസം എന്നാണ് ദീപിക വിശേഷിപ്പിച്ചിരിക്കുന്നത്. 16 വര്‍ഷത്തെ തങ്ങളുടെ ബന്ധത്തെ കുറിച്ചും ദീപിക പറയുന്നു.

'ഞാൻ ഷാരൂഖ് ഖാനെ ആദ്യമായി കണ്ടത് ഒരിക്കലും മറക്കില്ല. മനസ്സില്‍ സ്വപ്‌നവുമായി ഒരു സ്യൂട്ട്കേസുമായി ഞാൻ ബാംഗ്ലൂരിൽ നിന്ന് മുംബൈയിൽ എത്തിയതേയുള്ളൂ. പിന്നീട് ഞാൻ അദ്ദേഹത്തിന്‍റെ വീട്ടിൽ ഇരിക്കുകയായിരുന്നു! എന്നെ അദ്ദേഹത്തിന്‍റെ സിനിമയില്‍ ഒരു വേഷത്തിനായി പരിഗണിക്കുന്നു. ഇത് 16 വർഷമായി. ഞങ്ങളുടെ ബന്ധത്തെ സവിശേഷമാക്കുന്നത്, നമ്മൾ പരസ്‌പരം പുലർത്തുന്ന സ്നേഹവും വിശ്വാസവും ബഹുമാനവുമാണ്. ഷാരൂഖ് ഖാൻ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി എക്കാലവും അറിയപ്പെടും. അദ്ദേഹത്തെ അടുത്തറിയുകയും അവനെ കൂടുതല്‍ കെയര്‍ ചെയ്യുകയും ചെയ്യുന്ന ഒരാൾക്ക്, 150 വാക്കുകൾ ഒരിക്കലും ഷാരൂഖ് ഖാൻ എന്ന പ്രതിഭാസത്തോട് നീതി പുലർത്തില്ല' -ദീപിക പറഞ്ഞു.

'ഓം ശാന്തി ഓം', 'ചെന്നൈ എക്‌സ്പ്രസ്', 'ഹാപ്പി ന്യൂ ഇയർ', 'പഠാൻ' എന്നീ ചിത്രങ്ങളിൽ ഷാരൂഖിനൊപ്പം ദീപിക അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 'പഠാനി'ലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനത്തിലൂടെ ദീപിക ഏറെ വിവാദത്തില്‍ പെട്ടിരുന്നു. ഗാന രംഗത്തിലെ താരത്തിന്‍റെ കാവി നിറമുള്ള വസ്‌ത്രമായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ബോളിവുഡ് ചരിത്രം തിരുത്തി കുറിച്ചു. 'പഠാന്‍' 1000 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. സിനിമയുടെ ഗംഭീര വിജയത്തോടെ 'പഠാന്‍' രണ്ടാം ഭാഗവും പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

2023ലെ ടൈം 100 റീഡര്‍ പോളില്‍, ടൈംസിന്‍റെ ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടികയിൽ ഇടം നേടാൻ ഏറ്റവും അർഹതയുള്ള വ്യക്തികൾ വോട്ട് ചെയ്‌തു. 1.2 ദശലക്ഷത്തിലധികം വോട്ടുകൾ നേടിയതിൽ നാല് ശതമാനം വോട്ടുകള്‍ ഷാരൂഖ് ഖാന്‍ നേടി.

അതേസമയം എസ് എസ് രാജമൗലിയെ അഭിനന്ദിച്ച് ആലിയ ഭട്ടും രംഗത്തെത്തി. 'ആര്‍ആര്‍ആര്‍' സംവിധായകന് അദ്ദേഹം സേവിക്കുന്ന പ്രേക്ഷകരെ അറിയാം. അദ്ദേഹത്തെ മാസ്‌റ്റര്‍ സ്‌റ്റോറി ടെല്ലര്‍ എന്ന് വിളിക്കുന്നു' -ആലിയ കുറിച്ചു.

Also Read:'പഠാന്‍ ഗാനത്തില്‍ ദീപികയ്‌ക്ക് പകരം ഈ സ്‌ത്രീയെ അവതരിപ്പിക്കുമായിരുന്നു': ഷാരൂഖ് ഖാന്‍

ABOUT THE AUTHOR

...view details