പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി (Shah Rukh Khan) റിലീസിനൊരുങ്ങുന്ന 'ഡങ്കി'യ്‌ക്കായി (Dunki). 'ഡങ്കി' ഡ്രോപ്പ് 4 ആയ സിനിമയുടെ ട്രെയിലർ റിലീസിന് ശേഷം, രാജ്‌കുമാര്‍ ഹിറാനി സൃഷ്‌ടിച്ച മനോഹരമായ ലോകത്തിലേയ്‌ക്കുള്ള പുതിയ കാഴ്‌ച കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഈ സാഹചര്യത്തിലാണ് 'ഡങ്കി' ഡ്രോപ്പ് 5 (Dunki Drop 5) പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
'ഡങ്കി'യുടെ പ്രൊമോഷന്‍ വീഡിയോയായി (Dunki Promotional video) സിനിമയിലെ പുതിയ ഗാനം 'ഓ മാഹി' കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തിരുന്നു (O Maahi song). റിലീസിന് പിന്നാലെ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഒറ്റ ദിനം കൊണ്ട് തന്നെ 'ഓ മാഹി' ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരുന്നു. 21 ദശലക്ഷം കാഴ്‌ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ഗാനം (O Maahi song on youtube trending).
ഹാർഡിയുടെയും മനുവിന്‍റെയും നിസ്വാർത്ഥ സ്നേഹത്തിന്‍റെ ദൃശ്യാവിഷ്‌കാരമാണ് 'ഓ മാഹി' ഗാനം. 'ഡങ്കി'യില്‍ ഹാർഡിയായാണ് ഷാരൂഖ് എത്തുന്നത്. മനുവായി തപ്‌സി പന്നുവും വേഷമിടുന്നു. അടുത്തിടെ 'ഡങ്കി'യുടെ അര്‍ത്ഥവും ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
Also Read:സലാര്‍ ട്രെയിലര്‍ തരംഗത്തിനിടെ ഡങ്കി ഗാനം; പ്രിയപ്പെട്ടതെന്ന് ഷാരൂഖ്
'ഡങ്കി എന്താണ് ഉദ്ദേശിക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നു? ഡങ്കി എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് വേർപെടുത്തുക. നിങ്ങൾ അവരോടൊപ്പം ആയിരിക്കുമ്പോൾ, ആ നിമിഷം അന്ത്യം വരെ നിലനിൽക്കണമെന്ന് നിങ്ങള്‍ക്ക് തോന്നും. ഓ മാഹി ഓ മാഹി.... ഡങ്കി ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബർ 21ന് റിലീസ് ചെയ്യും.'-ഇപ്രകാരമാണ് ഷാരൂഖ് ഖാന്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.