മുംബൈ: മന്നത്തിന് Mannat പുറത്ത് തടിച്ചു കൂടിയവരെ അഭിവാദ്യം ചെയ്‌ത് ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ King Khan Shah Rukh Khan. ശനിയാഴ്‌ച രാവിലെയാണ് ഷാരൂഖ് തന്‍റെ വസതിക്ക് മുന്നിലെത്തിയവരെ അഭിവാദ്യം ചെയ്‌തത്. താരത്തെ കണ്ടതും ആരാധകര്‍ 'പഠാനി'ലെ Pathaan 'ഝൂമേ ജോ പഠാൻ' Jhoome Jo Pathaan എന്ന ഗാനം ആലപിക്കാന്‍ തുടങ്ങി. ആരാധകരുടെ താളത്തിനൊപ്പം താരം നൃത്തച്ചുവടുകളും വച്ചു.
ആർപ്പുവിളിച്ച ജന സാഗരത്തിന് നേരെ ഷാരൂഖ് ഖാന്‍ Shah Rukh Khan കൈ വീശുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. ശേഷം കൈകൾ വിടർത്തി താരം ആരാധകര്‍ക്ക് മുന്നില്‍ തന്‍റെ സിഗ്‌നേച്ചര്‍ പോസ് ചെയ്‌തു. ഏറ്റവും ഒടുവിലായി ഷാരൂഖ് ജനുക്കൂട്ടത്തെ സല്യൂട്ട് ചെയ്യുകയും ചെയ്‌തു. തന്‍റെ ബ്ലോക്ക്ബസ്‌റ്റര്‍ ആക്ഷൻ ചിത്രമായ 'പഠാനിലെ' 'ഝൂമേ ജോ പഠാൻ' എന്ന ഗാനത്തിന് താരം നൃത്തം ചെയ്യുകയും ചെയ്‌തു.
ആരാധകരെ നിറപുഞ്ചിരിയോടെ അഭിസംബോധന ചെയ്യുന്ന ഷാരൂഖിന്‍റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വെള്ള നിറമുള്ള സ്‌റ്റൈലിഷ് ടീ ഷര്‍ട്ടും കാര്‍ഗോ പാന്‍റ്‌സുമാണ് വീഡിയോയില്‍ താരം ധരിച്ചിരിക്കുന്നത്.
പഠാന്‍റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറിന് Pathaan World Television Premiere മുമ്പായാണ് താരം മന്നത്തിന് പുറത്തെത്തിയവരെ കാണാനെത്തിയത്. ജൂണ്‍ 18നാണ് ചിത്രം സ്‌റ്റാര്‍ ഗോള്‍ഡിലൂടെ Star Gold പ്രീമിയര്‍ ചെയ്യുന്നത്.
നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം പഠാനിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ്. സിദ്ധാര്‍ഥ് ആനന്ദിന്‍റെ Siddharth Anand സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം Spy Action Thriller ജനുവരി 25നാണ് തിയേറ്ററുകളില്‍ എത്തിയത്. ദീപിക പദുക്കോൺ Deepika Padukone നായികയായെത്തിയ ചിത്രത്തില്‍, ജോൺ എബ്രഹാം John Abraham ആണ് പ്രതിനായക വേഷത്തെ അവതരിപ്പിച്ചത്. ഡിംപിള്‍ കപാഡിയയും Dimple Kapadia ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ബോളിവുഡില്‍ എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം കൂടിയാണ് 'പഠാന്‍'. ചിത്രം ഇപ്പോൾ റഷ്യയില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. റഷ്യയില്‍ മാത്രമല്ല അർമേനിയ, അസർബൈജാൻ, ബെലാറസ്, ജോർജിയ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സിഐഎസ് രാജ്യങ്ങളിലും പഠാന്‍റെ ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ റിലീസിനൊരുങ്ങുകയാണ്. യാഷ് രാജ് ഫിലിംസ് YRF പങ്കിട്ട പ്രസ്‌താവന പ്രകാരം, റഷ്യ ഉള്‍പ്പെടെയുള്ള സിഐഎസ് രാജ്യങ്ങളില്‍ CIS Countires 'പഠാന്‍റെ' ഡബ്ബ് ചെയ്‌ത പതിപ്പ് ജൂലൈ 13ന് മൂവായിരത്തില്‍ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യും.
അടുത്തിടെ 'പഠാന്‍' ബംഗ്ലാദേശിലും റിലീസ് ചെയ്‌തിരുന്നു. മെയിലായിരുന്നു ചിത്രം ബംഗ്ലാദേശില്‍ എത്തിയത്. 1971ന് ശേഷം ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു 'പഠാന്‍'.
അതേസമയം, തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് സംവിധായകൻ അറ്റ്‌ലിയുടെ ആക്ഷൻ ത്രില്ലർ ചിത്രമായ 'ജവാൻ' Jawan ആണ് ഷാരൂഖിന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. സെപ്‌റ്റംബര്‍ 7നാണ് 'ജവാന്‍' തിയേറ്ററുകളില്‍ എത്തുന്നത്. കൂടാതെ, സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ 'ഡുങ്കി' Dunki ആണ് ഷാരൂഖിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. ചിത്രത്തില്‍ തപ്‌സി പന്നുവാണ് Taapsee Pannu ഷാരൂഖിന്‍റെ നായികയായെത്തുന്നത്.
Also Read:റഷ്യയില്‍ റിലീസിനൊരുങ്ങി 'പഠാന്‍'; CIS രാജ്യങ്ങളില്‍ സ്‌ക്രീന്‍ കൗണ്ടില്‍ തിളങ്ങി ചിത്രം