Shah Rukh dials Assam CM: 'ആരാണ് ഷാരൂഖ് ഖാന്‍' എന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ബോളിവുഡ് കിംഗ് ഖാന്‍. 'പഠാന്‍' പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള അക്രമ സംഭവത്തില്‍ ആശങ്ക അറിയിക്കാനായിരുന്നു ഷാരൂഖ് ഖാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ ഫോണില്‍ വിളിച്ചത്.
Assam CM assured Shah Rukh Khan: 'പഠാന്‍' പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന ഗുവാഹത്തിയിലെ തിയേറ്ററില്‍ നടന്ന അക്രമ സംഭവത്തെ തുടര്‍ന്നായിരുന്നു ഷാരൂഖ് ഖാന്‍റെ ഫോണ്‍ വിളി. 'പഠാന്‍' സിനിമയുടെ പ്രദര്‍ശന വേളയില്‍ അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഷാരൂഖ് ഖാന് ഉറപ്പു നല്‍കി. ഒപ്പം ക്രമസമാധാന പാലനത്തിന് തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഷാരൂഖിന്‍റെ ഫോണ്‍ കോളിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി.
Assam CM Himanta Biswa Sarma tweet about SRK: 'ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ എന്നെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് വിളിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സിനിമയുടെ പ്രദര്‍ശനത്തിനിടയില്‍ ഗുവാഹത്തിയിലുണ്ടായ സംഭവത്തില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രമസമാധാനപാലനം സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള അനിഷ്‌ട സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അത് അന്വേഷിക്കുകയും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും' -ഇപ്രകാരമായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ ട്വീറ്റ്.
Protests against Pathaan: അസം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഷാരൂഖ് ഖാനെ കുറിച്ചോ 'പഠാന്‍' സിനിമയെ കുറിച്ചോ ഒന്നും അറിയില്ലെന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. അസമില്‍ 'പഠാന്‍' പ്രദര്‍ശിപ്പിക്കാനിരിക്കുന്ന നരേഗിയിലെ തിയേറ്ററുകളിലേക്ക് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നരേംഗിയിലെ തിയേറ്റര്‍ ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. വലതു പക്ഷ പ്രവര്‍ത്തകര്‍ 'പഠാന്‍റെ' പോസ്‌റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ അസം മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം.
Assam CM about Pathaan controversy to media: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് 'ആരാണ് ഷാരൂഖ് ഖാന്‍' എന്ന വിവാദ പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. ഷാരൂഖ് ഖാനെ കുറിച്ചോ 'പഠാന്‍' സിനിമയെ കുറിച്ചോ ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, അദ്ദേഹം ഒരു ബോളിവുഡ് സൂപ്പര്‍സ്‌റ്റാര്‍ ആണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് അസമിലെ ജനങ്ങള്‍ അസമീസ് സിനിമകളെ കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്നും ഹിന്ദി സിനിമകളെ കുറിച്ചല്ലെന്നുമാണ്.
Assam CM Himanta Biswa Sarma statement: 'ആരാണ് ഷാരൂഖ് ഖാന്‍? അയാളെ പറ്റിയോ അയാളുടെ 'പഠാന്‍' സിനിമയെ പറ്റിയോ എനിക്ക് ഒന്നും അറിയില്ല. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നത്തെ പറ്റി പറയാന്‍ ബോളിവുഡിലെ ഒരുപാട് താരങ്ങള്‍ എന്നെ വിളിച്ചു. പക്ഷേ ഷാരൂഖ് ഖാന്‍ ഇതുവരെ വിളിച്ചിട്ടില്ല. അയാള്‍ വിളിക്കുകയാണെങ്കില്‍ കാര്യം എന്താണെന്ന് നോക്കാം. നിയമ ലംഘനമോ കേസോ ഉണ്ടാകുകയാണെങ്കില്‍ നടപടിയെടുക്കാം' -ഇപ്രകാരമായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. അസമീസ് ചിത്രം 'ഡോക്‌ടര്‍ ബെസ്‌ബരുവ 2' ഉടന്‍ റിലീസ് ചെയ്യുമെന്നും ജനങ്ങള്‍ അത് കാണണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Also Read:'ഇത് വെറും പരിഹാസ്യമാണ്.. ആ അധികാരം പ്രേക്ഷകര്‍ക്ക് നല്‍കുക'; പഠാന്‍ കട്ടുകള്‍ക്കെതിരെ ശ്രേയ