കേരളം

kerala

ETV Bharat / bharat

'ജന്മദിനം ജവാന്‍റെ, എന്നാല്‍ സമ്മാനം എല്ലാവര്‍ക്കും'; കിങ് ഖാന് പിറന്നാള്‍ സമ്മാനവുമായി നെറ്റ്‌ഫ്ലിക്‌സ് - ജവാന്‍ നെറ്റ്‌ഫ്ലിക്‌സില്‍

Jawan OTT Release: സെപ്‌റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ജവാന്‍ 50 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ സ്‌ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

Shah Rukh Khan Birthday Celebration  Shah Rukh Khan  Netflix gift to King Khan  Shah Rukh Khan Birthday  കിംഗ് ഖാന് പിറന്നാള്‍  സമ്മാനവുമായി നെറ്റ്‌ഫ്ലിക്‌സ്  King Khan Birthday  Netflix Birthday gift to Shah Rukh Khan  Jawan  Jawan on Netflix  Jawan extended cut version on Netflix  Jawan OTT Release  Jawan Birthday Special Surprise video  SRK birthday  ഷാരൂഖ് ഖാന്‍ ജന്മദിനം  ജന്മദിന സമ്മാനവുമായി ഷാരൂഖ് ഖാന്‍  ജവാന്‍ നെറ്റ്‌ഫ്ലിക്‌സില്‍  ജവാന്‍ ഒടിടിയില്‍
Shah Rukh Khan Birthday Celebration Netflix gift to King Khan

By ETV Bharat Kerala Team

Published : Nov 2, 2023, 10:13 AM IST

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 58-ാമത് ജന്മദിനമാണ് ഇന്ന് (King Khan Birthday). താരത്തിന്‍റെ ഈ ജന്മദിനം ആഘോഷിക്കുകയാണ് ലോകമൊട്ടാകെയുള്ള ആരാധകര്‍ (Shah Rukh Khan Birthday Celebration). പ്രശസ്‌ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സും ഷാരൂഖിന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് (Netflix Birthday gift to Shah Rukh Khan).

ഷാരൂഖിന്‍റെ ഏറ്റവും പുതിയ റിലീസായ ജവാന്‍ (Jawan) നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് (Jawan on Netflix). ജവാന്‍റെ എക്‌സ്‌റ്റെന്‍ഡഡ് കട്ട് വേര്‍ഷനാണ് നെറ്റ്‌ഫ്ലിക്‌സിലൂടെ കാണാനാവുക (Jawan extended cut version on Netflix). സെപ്‌റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 50 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തുന്നത് എന്നതും ശ്രദ്ധേയം (Jawan OTT Release).

Also Read:Shah Rukh Khan Deepika Padukone AI pics : ജവാനിലെ കുഞ്ഞ് ആസാദിനൊപ്പം ഷാരൂഖ്‌ ഖാനും ദീപിക പദുകോണും ; എഐ ചിത്രങ്ങള്‍ വൈറല്‍

താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെ (നവംബര്‍ 2) 12 മണിക്കാണ് 'ജവാന്‍' നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിച്ചത്. ഇക്കാര്യം നെറ്റ്‌ഫ്ലിക്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചു. 'ജന്മദിനം ജവാന്‍റെ, എന്നാല്‍ സമ്മാനം എല്ലാവര്‍ക്കും, നമുക്ക് പോകാം. ജവാന്‍ ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുഗു ഭാഷകളില്‍ നെറ്റ്‌ഫ്ലിക്‌സില്‍ മാത്രം സ്‌ട്രീം ചെയ്യുന്നു..' -ഇപ്രകാരമാണ് നെറ്റ്‌ഫ്ലിക്‌സ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാന്‍റെ ഒരു സര്‍പ്രൈസ് വീഡിയോക്കൊപ്പമായിരുന്നു നെറ്റ്‌ഫ്ലിക്‌സിന്‍റെ പോസ്‌റ്റ്. 'എന്‍റെ ജന്മദിനത്തിൽ നിങ്ങള്‍ക്കൊരു സമ്മാനം' -എന്ന് പറഞ്ഞുകൊണ്ടുള്ള ഷാരൂഖിന്‍റെ ജന്മദിന സ്‌പെഷ്യല്‍ വീഡിയോയാണിത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഒടുവില്‍ സര്‍പ്രൈസ്‌ നല്‍കുന്ന ഷാരൂഖിനെയാണ് കാണാനാവുക (Jawan Birthday Special Surprise video).

Also Read:Fan Tattooed Shah Rukh Khan മുതുകില്‍ ഷാരൂഖിന്‍റെ മുഖം ടാറ്റൂ ചെയ്‌ത് ആരാധകന്‍; അധികം വേദനിച്ചില്ലെന്ന് കരുതുന്നുവെന്ന് കിങ് ഖാന്‍

ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടത്. നായന്‍താര നായികയായി എത്തിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, സഞ്ജയ്‌ ദത്ത് എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌ സേതുപതി ആണ് വില്ലന്‍റെ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത്. കൂടാതെ സാനിയ മല്‍ഹോത്ര, പ്രിയാമണി, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അറ്റ്‌ലി കുമാറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ജവാന്‍. റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് സിനിമയുടെ നിര്‍മാണം. പ്രദര്‍ശന ദിനം മുതല്‍ ജവാന്‍ ബോക്‌സോഫിസില്‍ റെക്കോഡുകള്‍ ഭേദിച്ചിരുന്നു.

റിലീസ് ചെയ്‌ത് ദിവസങ്ങള്‍ക്കകം തന്നെ ചിത്രം 1000 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു (Jawan enters 1000 crore club). 18 ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്‍ ചിത്രം ഈ നാഴികക്കല്ല് മറികടന്നത്. ഇതോടെ ഈ വര്‍ഷം 1000 കോടി ക്ലബില്‍ ഇടംപിടിച്ച ഷാരൂഖിന്‍റെ രണ്ടാമത്തെ ചിത്രം എന്ന റെക്കോഡും ജവാന്‍ സ്വന്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്നും 600 കോടിയിലധികമാണ് ചിത്രം ഇതുവരെ നേടിയത്.

Also Read:SRK Fan Watches Jawan On Ventilator: വെന്‍റിലേറ്റര്‍ സഹായത്തില്‍ ജവാന്‍ കണ്ട് എസ്‌ആര്‍കെ ആരാധകന്‍; പ്രതികരിച്ച് ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details