കേരളം

kerala

ETV Bharat / bharat

പഠാന്‍ സംവിധായകന്‍റെ ചിത്രത്തില്‍ ഷാരൂഖ് ഖാനും മകള്‍ സുഹാനയും ഒന്നിക്കുന്നു ? - Dunki

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും സ്‌ക്രീൻ സ്പേസ് പങ്കിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റും സിദ്ധാർഥിന്‍റെ മാർഫ്ലിക്‌സ്‌ പിക്ചേഴ്‌സും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിലാകും ഇരുവരും ഒന്നിക്കുക

Shah Rukh Khan Suhana Khan film  SRK suhana to work together  SRK to work with daughter in home production  Shah Rukh Khan upcoming films  Suhana Khan upcoming films  Shah Rukh Khan and daughter Suhana Khan  Shah Rukh Khan  Suhana Khan  ഷാരൂഖ് ഖാനും മകള്‍ സുഹാനയും ഒന്നിക്കുന്നു  പഠാന്‍  ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും  ഷാരൂഖിന്‍റെ പ്രൊഡക്ഷൻ ബാനര്‍  ഷാരൂഖ് ഖാന്‍  സുഹാന ഖാന്‍  പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്  പഠാന്‍ സംവിധായകന്‍  സിദ്ധാര്‍ഥ് ആനന്ദ്  ദി ആർച്ചീസ്  The Archies  Jawan  ജവാൻ  Dunki  ഡുങ്കി
പഠാന്‍ സംവിധായകന്‍റെ ചിത്രത്തില്‍ ഷാരൂഖ് ഖാനും മകള്‍ സുഹാനയും ഒന്നിക്കുന്നു?

By

Published : Jun 26, 2023, 9:16 PM IST

ബോളിവുഡ് സൂപ്പർ സ്‌റ്റാര്‍ ഷാരൂഖ് ഖാനും Shah Rukh Khan, മകൾ സുഹാന ഖാനും Suhana Khan, ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഷാരൂഖ് ഖാന്‍ ആരാധകർക്ക് ഇതൊരു മികച്ച ട്രീറ്റ് ആയിരിക്കും. ഷാരൂഖിന്‍റെ പ്രൊഡക്ഷൻ ബാനര്‍ നിർമിക്കുന്ന ചിത്രത്തിലാകും അച്ഛനും മകളും ആദ്യമായി ഒന്നിച്ച് സ്‌ക്രീൻ സ്പേസ് പങ്കിടുക.

റിപ്പോർട്ടുകൾ പ്രകാരം, 'പഠാന്‍' Pathaan സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് Siddharth Anand ആകും ഷാരൂഖും സുഹാനയും ഒന്നിച്ചെത്തുന്ന സിനിമയുടെ സംവിധാനം. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ നിര്‍മാണം സിദ്ധാര്‍ഥ് ആനന്ദിന്‍റെ മാര്‍ഫ്ലിക്‌സ് പിക്ചേഴ്‌സും Siddharth Marflix Pictures ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റും Khan Red Chillies Entertainment ചേര്‍ന്നാണ് നിര്‍വഹിക്കുക.

പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണിപ്പോള്‍ ചിത്രം. ഷാരൂഖ്‌ - സുഹാന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

ഈ പ്രൊജക്‌ട് യാഥാര്‍ഥ്യമാകണമെങ്കില്‍, അറ്റ്‌ലിയുടെ 'ജവാൻ' Jawan, രാജ്‌കുമാർ ഹിറാനിയുടെ 'ഡുങ്കി' Dunki എന്നീ സിനിമകള്‍ക്ക് വേണ്ടി ഷാരൂഖ് ഖാന്‍ തന്‍റെ പ്രതിബദ്ധത പൂർത്തീകരിക്കുന്നത് വരെ നിര്‍മാതാക്കള്‍ക്ക് കാത്തിരിക്കേണ്ടി വരും. 'ജവാന്‍റെ' ചിത്രീകരണം ഷാരൂഖ് ഖാന്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ തപ്‌സി പന്നു Taapsee Pannu നായികയായെത്തുന്ന 'ഡുങ്കി'യിലെ ഏതാനും പ്രധാനപ്പെട്ട സീക്വന്‍സുകള്‍ ഷാരൂഖിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Also Read:ബോളിവുഡ്‌ അരങ്ങേറ്റത്തിന് മുമ്പായി ഷാരൂഖിന് മകളോട്‌ പറയാനുള്ളത്‌..

അതേസമയം സോയ അക്തർ സംവിധാനം ചെയ്യുന്ന 'ദി ആർച്ചീസ്' The Archies എന്ന ചിത്രത്തിലൂടെ സുഹാന ഖാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. 'ദി ആർച്ചീസ്' എന്ന പ്രശസ്‌ത കോമിക്‌ പുസ്‌തകത്തിന്‍റെ ഇന്ത്യന്‍ രൂപാന്തരമാണ് അതേ പേരിലുള്ള ഈ നെറ്റ്‌ഫ്ലിക്‌സ് ചിത്രം. അതേസമയം 'ദി ആർച്ചീസി'ന്‍റെ റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല.

അടുത്തിടെ 'ദീ ആര്‍ച്ചീസി'ന്‍റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ബ്രസീലിലെ സാവോ പോളോയില്‍ വച്ച് നടന്ന നെറ്റ്ഫ്ലിക്‌സിന്‍റെ ടുഡം ഫാൻ ഇവന്‍റിലായിരുന്നു 'ദി ആർച്ചീസ്' ടീസര്‍ റിലീസ്. പ്രേക്ഷകർക്ക് ഒരു നൊസ്‌റ്റാൾജിക് അനുഭവം സമ്മാനിക്കുന്നതാണ് ടീസര്‍. പാർട്ടികളിലും ക്ലാസ് മുറികളിലും നൃത്തം ചെയ്യുന്ന ആർച്ചീസ് സംഘത്തെയാണ് ടീസറില്‍ കാണാനാവുക. പ്രണയവും വിരഹവും സന്തോഷവും ദുഃഖവും ആഘോഷങ്ങളുമെല്ലാം ഞൊടിയിടയില്‍ മിന്നിമറയുന്നതും ടീസറില്‍ കാണാം.

സുഹാന ഖാനെ കൂടാതെ ബോണി കപൂർ - ശ്രീദേവി താര ദമ്പതികളുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്‍റെ ചെറുമകൻ അഗസ്‌ത്യ നന്ദ എന്നിവരുടെയും അരങ്ങേറ്റ ചിത്രമാണ് 'ദി ആർച്ചീസ്'. വേദങ് റെയ്‌ന, മിഹിര്‍ അഹൂജ, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ 'സ്‌റ്റാർ കിഡ്‌സ്' കസറുമെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.

Also Read:ആര്‍ച്ചിയും കൂട്ടരും ഇനി നെറ്റ്‌ഫ്ലിക്‌സില്‍; വിസ്‌മയമായി ഷാരൂഖിന്‍റെ മകളും ശ്രീദേവിയും മകളും

ആർച്ചി ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്‌ജ്, റെഗി മാന്‍റിൽ, ജഗ് ഹെഡ് എന്ന് വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചി കോമിക്‌സ് പരമ്പരയ്‌ക്ക് ലോകമൊട്ടാകെ ആരാധകരുണ്ട്.

ABOUT THE AUTHOR

...view details