കേരളം

kerala

ETV Bharat / bharat

'ജയ് ശ്രീ റാം' വിളികളുമായി അമിത് ഷായുടെ റോഡ് ഷോ - 'ജയ് ശ്രീ റാം' വിളികളുമായി അമിത് ഷായുടെ റോഡ് ഷോ

നന്ദിഗ്രാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ഏപ്രിൽ 1ന് അവസാനിക്കും

Amit Shah roadshow in West Bengal  West Bengal elections  Suvendu Adhikari  BJP in West Bengal elections  നന്ദിഗ്രാം മണ്ഡലം  പശ്ചിമ ബംഗാൾ പൊതുതെരഞ്ഞെടുപ്പ്  'ജയ് ശ്രീ റാം' വിളികളുമായി അമിത് ഷായുടെ റോഡ് ഷോ  സുവേന്ദു അധികാരി
'ജയ് ശ്രീ റാം' വിളികളുമായി അമിത് ഷായുടെ റോഡ് ഷോ

By

Published : Mar 30, 2021, 6:19 PM IST

നന്ദിഗ്രാം:പശ്ചിമ ബംഗാൾ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ചൊവ്വാഴ്ച നന്ദിഗ്രാം മണ്ഡലത്തിൽ റോഡ് ഷോ നടത്തി. കിഴക്കൻ മിഡ്‌നാപൂർ അസംബ്ലി മേഖലയിലെ ബെഥൂറിയയ്ക്കും റായാപരയ്ക്കും ഇടയിൽ നാല് കിലോമീറ്റർ ദൂരത്തേക്ക് തടിച്ചുകൂടിയ ആവേശഭരിതമായ ജനക്കൂട്ടത്തെ അമിത് ഷാ, പാർട്ടി സ്ഥാനാർഥി സുവേന്ദു അധികാരി എന്നിവർ അഭിവാദ്യം ചെയ്തു.

ജയ് ശ്രീ റാം', 'നരേന്ദ്ര മോദി സിന്ദാബാദ്', 'അമിത് ഷാ സിന്ദാബാദ്' എന്നിങ്ങനെയാണ് തെരുവിലുടനീളം കേട്ടത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയെ നേരിടുന്നതു കൊണ്ടു തന്നെ വാശിയേറിയ പോരാട്ടമാണ് നന്ദിഗ്രാം മണ്ഡലത്തിൽ നടക്കാൻ പോകുന്നത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണംൾ ഏപ്രിൽ 1ന് അവസാനിക്കും.

ABOUT THE AUTHOR

...view details