കേരളം

kerala

ETV Bharat / bharat

ലൈംഗികാതിക്രമം: ഭർതൃപിതാവിനെ അടിച്ചുകൊന്ന് യുവതി, സഹായത്തിന് സഹോദരനും - യുവതി ഭർതൃപിതാവിനെ കൊന്നു

പീഡന വിവരം യുവതി അയൽക്കാരോട് തുറന്ന് പറഞ്ഞെങ്കിലും ആരും വിശ്വസിക്കാത്തതിനെ തുടർന്ന് പീഡന ദൃശ്യങ്ങൾ യുവതി വീഡിയോയിൽ പകർത്തി. തിങ്കളാഴ്‌ച (16.05.2022) രാവിലെ 11 മണിയോടെ കൃഷിയിടത്തിൽ വെച്ച് രാമുലു വീണ്ടും മോശമായി പെരുമാറിയതിനെതുടർന്ന് യുവതി സംഭവം സഹോദരനായ ശിവയെ വിളിച്ച് അറിയിച്ചു.

sexual harassment  the daughter in law attacked her Father in law  sexual harassment the daughter in law killed her Father in law  daughter in law killed her Father in law  ലൈംഗികാതിക്രമത്തെ തുടർന്ന് ഭർതൃപിതാവിനെ കൊലപ്പെടുത്തി യുവതി  ഭർതൃപിതാവിനെ കൊലപ്പെടുത്തി യുവതി  യുവതി ഭർതൃപിതാവിനെ കൊന്നു  വനപർത്തിയിൽ ഭർതൃപിതാവിനെ യുവതി കൊലപ്പെടുത്തി
ലൈംഗികാതിക്രമത്തെ തുടർന്ന് ഭർതൃപിതാവിനെ കൊലപ്പെടുത്തി യുവതി

By

Published : May 18, 2022, 6:23 PM IST

വനപർത്തി (തെലങ്കാന) : ലൈംഗികാതിക്രമം സഹിക്ക വയ്യാതെ യുവതി ഭർതൃപിതാവിനെ അടിച്ചു കൊന്നു. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ഗോപാൽപേട്ട് മണ്ഡലത്തിലെ ചേന്നൂരിലാണ് സംഭവം. ചേന്നൂർ സ്വദേശി കാവലി പെദ്ദരാമുലുവാണ് (52) മരിച്ചത്.

ലൈംഗികാതിക്രമത്തെ തുടർന്ന് ഭർതൃപിതാവിനെ കൊലപ്പെടുത്തി യുവതി

ആറുമാസം മുൻപാണ് രാമുലുവിന്‍റെ മകൻ ഗ്രാമത്തിൽ തന്നെയുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം രണ്ടുമാസത്തോളം ഹൈദരാബാദിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ യുവാവിന്‍റെ മദ്യപാനത്തെ തുടർന്ന് ഇരുവരും ഗ്രാമത്തിലേക്ക് മടങ്ങി. എന്നാല്‍ രാമുലു വീട്ടിൽ വെച്ച് മരുമകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം യുവതി അയൽക്കാരോട് തുറന്ന് പറഞ്ഞെങ്കിലും ആരും വിശ്വസിക്കാത്തതിനെ തുടർന്ന് പീഡന ദൃശ്യങ്ങൾ യുവതി വീഡിയോയിൽ പകർത്തി. തിങ്കളാഴ്‌ച (16.05.2022) രാവിലെ 11 മണിയോടെ കൃഷിയിടത്തിൽ വെച്ച് രാമുലു വീണ്ടും മോശമായി പെരുമാറിയതിനെതുടർന്ന് യുവതി സംഭവം സഹോദരനായ ശിവയെ വിളിച്ച് അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ സഹോദരനും യുവതിയും ചേർന്ന് രാമുലുവിനെ മർദ്ദിച്ച് അവശനാക്കി.

ർആക്രമണത്തിന് ശേഷം സഹോദരൻ ഗോപാൽപേട്ട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി രാമുലുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് രാമുലുവിന്‍റെ കുടുംബവും യുവതിയുടെ കുടുംബവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി പൊലീസ് പറഞ്ഞു. യുവതിക്കും സഹോദരനും എതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Also read: ഭാര്യാപിതാവിനെ കത്രിക കൊണ്ട് കുത്തി കൊന്നു; യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും

ABOUT THE AUTHOR

...view details