ഹൈദരാബാദ്:തെലങ്കാനയിലെ സന്തോഷ് നഗറില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (POCSO) നിയമപ്രകാരമാണ് കേസ്. 14 കാരനെ രണ്ടുമാസമായി 21 വയസുള്ള അധ്യാപകന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് പറയുന്നു.
14 കാരനെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുമാസം; ഹൈദരാബാദില്‍ 21 കാരനായ മദ്രസ അധ്യാപകന്‍ പിടിയില്‍ - ഡിസിപി ചൈതന്യ
പോക്‌സോ നിയമപ്രകാരമാണ് 21 കാരനായ മദ്രസ അധ്യാപകനെതിരായ കേസ്. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
14 കാരനെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുമാസം; ഹൈദരാബാദില്‍ 21 കാരനായ മദ്രസ അധ്യാപകന്‍ പിടിയില്‍
കുട്ടിയെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ഇതേക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയിലുണ്ട്. കൗമാരക്കാരന്‍റെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ കൂടുതൽ അന്വേഷണം ഊര്‍ജിതമാക്കിയതായി ഡിസിപി ചൈതന്യ പറഞ്ഞു.