കേരളം

kerala

ETV Bharat / bharat

തെങ്കാശി ലൈംഗികാതിക്രമം: കൊല്ലം സ്വദേശിയായ പ്രതി പിടിയില്‍ - പത്തനാപുരം

പിടിയിലായത് പത്തനാപുരം സ്വദേശി അനീഷ്. കൊല്ലം കുന്നിക്കൊട് പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രതിക്കെതിരെ സമാന കേസ്.

sexual assault case in tenkasi one arrested  sexual assault case in tenkasi  tenkasi sexual assault case  sexual assault case  tenkasi  railway gate keeper malayali lady attacked by man  sexual assault case tenkasi updation  തെങ്കാശി  വനിത റെയിൽവേ ഗേറ്റ് കീപ്പർക്ക് നേരെ ലൈംഗികാതിക്രമം  മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം  തെങ്കാശി ലൈംഗികാതിക്രമ കേസ് പ്രതി  തെങ്കാശി ലൈംഗികാതിക്രമ കേസ് പ്രതി പിടിയിൽ  തെങ്കാശി ലൈംഗികാതിക്രമ കേസ്  തെങ്കാശി ലൈംഗികാതിക്രമം  ലൈംഗികാതിക്രമം  തെങ്കാശി ലൈംഗികാതിക്രമം  കൊല്ലം കുന്നിക്കൊട്  പത്തനാപുരം  തെങ്കാശി
തെങ്കാശി

By

Published : Feb 20, 2023, 10:26 AM IST

Updated : Feb 20, 2023, 10:59 AM IST

ഡിവൈഎസ്‌പിയുടെ പ്രതികരണം

കൊല്ലം: തെങ്കാശിയിൽ റെയിൽവേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനീഷാണ് (28) പിടിയിലായത്. ചെങ്കോട്ട റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പ്രതി അനീഷ് ധരിച്ചിരുന്ന കാക്കി പാന്‍റിനെക്കുറിച്ച് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൂടാതെ, സംഭവസ്ഥലത്ത് നിന്നും ഇയാൾ ധരിച്ച ചെരുപ്പ് കണ്ടെടുത്തിരുന്നു. തുടർന്ന് ഇയാൾ പെയിന്‍റിങ് തൊഴിലാളിയാണെന്ന് പൊലീസിന് മനസിലായി.

കൊല്ലം കുന്നിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബലാത്സംഗക്കേസ് പ്രതിയാണ് അനീഷ്. ഒറ്റയ്‌ക്ക് ജോലി ചെയ്യുന്ന സ്‌ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കിൽ അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതാണ് പ്രതിയുടെ രീതി. വ്യാഴാഴ്‌ച (ഫെബ്രുവരി 16) രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.

ഡ്യൂട്ടിയിലുണ്ടായിരുന്ന യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ജീവനക്കാരിയെ ആക്രമിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ഭൂവർചത്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also read:തെങ്കാശിയില്‍ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡനശ്രമം; യുവതി ആശുപത്രിയിൽ

Last Updated : Feb 20, 2023, 10:59 AM IST

ABOUT THE AUTHOR

...view details