കേരളം

kerala

ETV Bharat / bharat

ആന്ധ്രയില്‍ രണ്ടിടങ്ങളിലായി ബാലികമാരെ പീഡിപ്പിച്ചു: ഒരാളെ ബന്ധുക്കള്‍ അടിച്ചു കൊന്നു - sexual assault against minor girls in krishna district

കൃഷ്‌ണ ജില്ലയിലെ കോന്‍യാപലെം, അഞ്ജനേയപുരം എന്നിവിടങ്ങളിലാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം  ആന്ധ്രാപ്രദേശ്‌ ബലാത്സംഗ ശ്രമം പ്രതിയെ മര്‍ദിച്ചു കൊന്നു  ആന്ധ്രാപ്രദേശ്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം  കൃഷ്‌ണ ബലാത്സംഗക്കേസ്  andhra pradesh sexual assault against minor girls  sexual assault against minor girls in krishna district  man beaten to death for rape attempt in andhra pradesh
ആന്ധ്രയില്‍ രണ്ടിടങ്ങളിലായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; മര്‍ദനമേറ്റ ഒരു പ്രതി കൊല്ലപ്പെട്ടു

By

Published : Jul 30, 2022, 12:07 PM IST

കൃഷ്‌ണ (ആന്ധ്രാപ്രദേശ്‌): ആന്ധ്രാപ്രദേശില്‍ രണ്ട് വ്യത്യസ്‌ത സംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. കൃഷ്‌ണ ജില്ലയിലെ കോന്‍യാപലെമിലാണ് ആദ്യ സംഭവം. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തു.

പത്ത് വര്‍ഷം മുന്‍പാണ് കോന്‍യാപലെം സ്വദേശിയുമായുള്ള ഇയാളുടെ വിവാഹം നടന്നത്. ആദ്യ വിവാഹത്തില്‍ യുവതിക്ക് രണ്ട് മക്കളുണ്ട്. ഇവര്‍ കോന്‍യാപലെമില്‍ മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നത്.

ഉറക്ക ഗുളിക നല്‍കി ബലാത്സംഗം ചെയ്‌തു: ജോലിക്കായി പല്‍മേരുവിന് സമീപം വെല്‍പുലയിലായിരുന്നു ദമ്പതികള്‍. ജൂലൈ 27ന് യുവതിയോട് പറയാതെ കോന്‍യാപലെമില്‍ എത്തിയ ഇയാള്‍ ഉറക്ക ഗുളിക നല്‍കി മൂത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇളയ പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

മുന്‍പും പെണ്‍കുട്ടിയെ പലവട്ടം ബലാത്സംഗം ചെയ്‌തിട്ടുള്ള ഇയാള്‍ ആരോടെങ്കിലും പീഡന വിവരം പറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവും പൊലീസ് കേസെടുത്തു.

മറ്റൊരു സംഭവത്തില്‍ തിരുവുരു മണ്ഡലത്തിലെ അഞ്ജനേയപുരത്ത് നാല് വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ഇദുപുലപതി ദസു (32) എന്നയാളാണ് മദ്യപിച്ചെത്തി ബന്ധുവിന്‍റെ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞതിന് പിന്നാലെ ഇയാളെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയും ഇയാള്‍ കൊല്ലപ്പെടുകയുമായിരുന്നു.

Also read: 17 കാരിയെ ഓട്ടോയിൽ കയറ്റികൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

ABOUT THE AUTHOR

...view details