ന്യൂഡൽഹി: കൊവാക്സിൻ ലഭ്യമല്ലാത്തതിനാൽ നിരവധി വാക്സിനേഷൻ കേന്ദ്രങ്ങൾ രാജ്യതലസ്ഥാനത്ത് അടച്ചിട്ട നിലയിൽ. 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങളാണ് വാക്‌സിന്‍റെ അഭാവത്തിൽ അടച്ചിട്ടിരിക്കുന്നത്. 18 മുതൽ 44 വയസുവരെയുള്ളവർക്ക് മെയ് മൂന്ന് മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്. മോതി ബാഗിലെ അടൽ ആദർശ് വിദ്യാലയത്തിലെ വാക്സിനേഷൻ കേന്ദ്രം ഇന്നലെ മുതൽ അടഞ്ഞ നിലയിലാണ്. ആളുകൾ വാക്‌സിനേഷനായി സ്കൂളിൽ എത്തിയെങ്കിലും തിരികെ പോകേണ്ട സ്ഥിതിയാണ് നിലവിൽ. വാക്സിനുകൾ ലഭിച്ചാൽ വീണ്ടും വാക്സിനേഷൻ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു.
കൊവാക്സിൻ ലഭ്യമല്ല; രാജ്യതലസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ട നിലയിൽ - ഡൽഹി ഉപമുഖ്യമന്ത്രി
18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങളാണ് അടച്ചിട്ടിരിക്കുന്നത്
![കൊവാക്സിൻ ലഭ്യമല്ല; രാജ്യതലസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ട നിലയിൽ Several vaccination centres shut in Delhi due to non-availability of Covaxin availability of Covaxin Covaxin vaccination centres shut in Delhi കൊവാക്സിൻ ലഭ്യമല്ല കൊവാക്സിൻ രാജ്യതലസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ട നിലയിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:14:39:1620906279-e1prgx-vkaqxgm0-hpzrplm-1305newsroom-1620905441-969.jpg)
Also Read:വാക്‌സിനില്ല, ഓക്‌സിജനില്ല, മരുന്നുകളില്ല, പ്രധാനമന്ത്രിയെ കാണാനുമില്ലെന്ന് രാഹുല്‍ ഗാന്ധി
അതേസമയം, ഡൽഹിയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചതിന് പിന്നിൽ മോദി സർക്കാരിന്‍റെ പ്രതിരോധ കുത്തിവയ്പ്പ് നയമാണെന്ന് ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ചദ്ദ കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ ഇരിക്കുന്ന മോദി സർക്കാർ ഒന്നാം ദിവസം മുതൽ വാക്സിൻ നയത്തിൽ ശ്രദ്ധ ചെലുത്തിയിട്ടില്ല. ഒന്നും ചർച്ച ചെയ്തില്ല. വാക്സിനുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് ഒരു നയവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവാക്സിൻ ലഭ്യമല്ലാത്തതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. 18 മുതൽ 44 വയസ് പ്രായമുള്ളവർക്ക് വാക്സിനേഷൻ ഡ്രൈവ് തുടരാൻ വാക്സിനുകൾ നൽകണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.