കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ കാര്‍ ട്രോളിയുമായി കൂട്ടിയിടിച്ചു ; ഒരേ കുടുംബത്തിലെ 4 പേർ മരിച്ചു

Collision of car and trolley : ഹിന്ദോലി മേഖലയിൽ എസ്‌യുവി, ട്രോളിയിൽ ഇടിച്ചുകയറി. നാല് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികള്‍.

accident  collision of car and trolley  dead in collision of car and trolley  കാര്‍ ട്രോളിയുമായി കൂട്ടിയിടിച്ചു  car accident  collision  collision of SUV and trolley  മരിച്ചവരിൽ ദമ്പതികളും  ആപകടം  അപകടത്തില്‍ ഗുരുതര പരിക്ക്‌  Serious injury in an accident
collision of car and trolley

By ETV Bharat Kerala Team

Published : Nov 12, 2023, 3:11 PM IST

ബുണ്ടി (രാജസ്ഥാൻ): ഹിന്ദോലി മേഖലയിലെ ദേശീയപാത 52-ൽ എസ്‌യുവി, ട്രോളിയിൽ ഇടിച്ച് നാല് പേർ മരിച്ചു (collision of car and trolley). ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെല്ലാം മധ്യപ്രദേശിലെ അഗർ ജില്ലയിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

രാത്രി 12.30 ഓടെ ഹിന്ദോളിക്ക് സമീപമുള്ള സിംഗാഡി കൾവർട്ടിന് സമീപമാണ് അപകടമുണ്ടായതെന്ന് ഹിന്ദോലി പോലീസ് സ്റ്റേഷൻ ഓഫിസർ മനോജ് സിങ് സികർവാർ പറഞ്ഞു. മരിച്ചവരിൽ ദമ്പതികളും അച്ഛനും മകനും ഉൾപ്പെടുന്നു. കാനാട് ഗംഗു ഖേഡി ഗ്രാമവാസിയായ ബൽവന്ത് സിങ് ഗുർജറിന്‍റെ മകൻ ദേവി സിങ്, ഭാര്യ 45 കാരിയായ മങ്കുൻവർ ബായി, സഹോദരൻ രാജാറാം (40), രാജാറാമിന്‍റെ മകൻ ജിതേന്ദ്ര (20) എന്നിവരാണ്‌ മരിച്ച മറ്റുള്ളവർ.

വാഹനത്തിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഹിന്ദോളി ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോയി. പരിക്കേറ്റവരിൽ രാജാറാമിന്‍റെ ഭാര്യ 38 കാരിയായ സോറാം ബായി, ദേവി സിങിന്‍റെ മകൻ 33 കാരനായ ഈശ്വർ സിങ്, ഈശ്വർ സിങ്ങിന്‍റെ മകൻ ഭൈരു സിങ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡ്രൈവർ ഈശ്വർ സിങിന് നിസാരമായി പരിക്കേറ്റു.

മരിച്ച എല്ലാവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർ ബുണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് നിന്ന് ട്രോളി, പൊലീസ് പിടിച്ചെടുത്തു. അപകടകാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

ഓയില്‍ ടാങ്കര്‍ കാറിലും പിക്കപ്പിലും ഇടിച്ചു: ഹരിയാനയില്‍ ഡല്‍ഹി- ജയ്‌പൂര്‍ ഹൈവേയില്‍ ഓയില്‍ ടാങ്കര്‍ കാറിലും പിക്കപ്പിലും ഇടിച്ചുളള അപകടത്തില്‍ നാല് മരണം. കാറിലുണ്ടായിരുന്ന മൂന്ന് പേരും പിക്കപ്പിലെ ഡ്രൈവറുമാണ് മരിച്ചത്. വെള്ളിയാഴ്‌ച (നവംബര്‍ 10) രാത്രിയാണ് സംഭവം. ജയ്‌പൂരില്‍ നിന്നും വരികയായിരുന്ന ഓയില്‍ ടാങ്കര്‍ എതിരെ വന്ന കാറുമായും പിക്കപ്പ് വാനുമായും കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം കാറിലാണ് ടാങ്കര്‍ ഇടിച്ചത്. ഇതോടെ കാറിലുണ്ടായിരുന്ന സിഎന്‍ജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു.

പൊട്ടിത്തെറിയില്‍ കാറിന് തീപിടിത്തമുണ്ടാകുകയും മൂന്ന് പേര്‍ പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു. കാറില്‍ ഇടിച്ച ടാങ്കര്‍ മുമ്പിലുണ്ടായിരുന്ന പിക്കപ്പിലും ചെന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. രാത്രിയാണ് ഡൽഹി-ജയ്‌പൂർ ഹൈവേയില്‍ അപകടമുണ്ടായതായി തങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ തങ്ങള്‍ സംഭവ സ്ഥലത്തെത്തിയെന്ന് പൊലീസ് പറഞ്ഞു.

തങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ തീപിടിച്ച് നശിച്ചിരുന്നു. മൂന്ന് വാഹനങ്ങളിലും തങ്ങള്‍ പരിശോധന നടത്തിയെന്നും പൊള്ളലേറ്റ് കാറിലെ മൂന്ന് പേരും പിക്കപ്പ് ഡ്രൈവറും മരിച്ചതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഓയില്‍ ടാങ്കറിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. അയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണം എന്താണെന്ന്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പൊലീസ്.

ALSO READ:വാണിയമ്പാടിയിൽ ബസുകൾ കൂട്ടിയിടിച്ച് 5 മരണം

ABOUT THE AUTHOR

...view details