ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലഖ്‌നൗ -അയോധ്യ ദേശീയ പാതയില്‍ പുലര്‍ച്ചെ 1.30ഓടെയാണ് അപകടം നടന്നത്.
ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം - ഉത്തര്‍പ്രദേശില്‍ വാഹനാപകടം
അമിതവേഗത്തില്‍ എത്തിയ ട്രക്ക് ബസിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
ഹരിയാനയില്‍ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അമിതവേഗത്തില്‍ എത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ലഖ്‌നൗ ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചു.
Also Read: കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ഉടൻ ആരംഭിക്കും; മൻസുഖ് മാണ്ടവ്യ