ശ്രീനഗർ:ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ തീപിടിത്തം. വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് നിരവധി വീടുകളിലേക്ക് തീ പടർന്ന് പിടിച്ചത്. ബാരാമുള്ളയിലെ നൂർബാഗ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവപങ്ങൾ ലഭ്യമായിട്ടില്ല.
ജമ്മു കശ്‌മീരിൽ തീപിടിത്തം; നിരവധി വീടുകൾ കത്തി നശിച്ചു - ജമ്മു കശ്‌മീരിൽ തീപിടിത്തം വാർത്ത
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ജമ്മു കശ്‌മീരിൽ തീപിടിത്തം
Also Read:'രാജ്യത്ത് അനധികൃതമായി താമസിച്ചു' ; പാക് യുവതി കര്‍ണാടകയില്‍ അറസ്റ്റില്‍
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിന്‍റെ വിവരം ലഭിച്ചയുടൻ സ്ഥലത്തേക്ക് അഗ്നിശമന സേനയും പൊലീസും എത്തിയിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമാക്കാനായി സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.