കേരളം

kerala

ETV Bharat / bharat

ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലേക്ക് വാഹനം ഇടിച്ചു കയറ്റി ; രണ്ട് മരണം - കര്‍ഷക സമരവേദി അപകടം വാര്‍ത്ത

ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ്‌ മിശ്രയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്

Akhilesh Yadav reacted to the ruckus in Lakhimpur Kheri  ruckus in Lakhimpur Kheri  Akhilesh Yadav  Lakhimpur Kheri clash  Farmers Protest  ലഖിംപുര്‍ ഖേരി വാര്‍ത്ത  ലഖിംപുര്‍ ഖേരി വാഹനം ഇടിച്ച് കയറി വാര്‍ത്ത  കര്‍ഷക സമരവേദി അപകടം വാര്‍ത്ത  കര്‍ഷക പ്രതിഷേധം വാര്‍ത്ത
ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റി; രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു

By

Published : Oct 3, 2021, 8:55 PM IST

ലക്‌നൗ :ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും എട്ട് പേര്‍ക്ക് പരിക്കേറ്റതായും സംയുക്ത കിസാന്‍ മോര്‍ച്ച ട്വിറ്ററിലൂടെ അറിയിച്ചു.

ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ്‌ മിശ്രയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.

Also read: ഹരിയാന കര്‍ഷകര്‍ക്ക് മര്‍ദനം: ഇന്ത്യ നാണിച്ചു തലതാഴ്‌ത്തുവെന്ന് രാഹുല്‍

കേന്ദ്രമന്ത്രി അജയ്‌ മിശ്രയുടെ മകന്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ഇടിച്ച് കയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. ഉപമുഖ്യമന്ത്രിയെ ഖരാവോ ചെയ്യാന്‍ കര്‍ഷകര്‍ പദ്ധതിയിട്ടിരുന്നു.

പരിപാടിക്ക് ശേഷം എല്ലാവരും തിരിച്ച് വരുന്നതിനിടെയാണ് കാറുകള്‍ പാഞ്ഞടുത്തതെന്ന് കര്‍ഷക യൂണിയന്‍റെ നേതാക്കളിലൊരാളായ ഡോ. ദര്‍സന്‍ പാല്‍ പറഞ്ഞു.

പരിക്കേറ്റവരുെ ലഖിംപൂര്‍ ഖേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details