ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്‍റെ ഭാഗമായുള്ള ട്രാക്‌ടര്‍ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഗ്രേ ലൈനിലെ എന്‍ട്രി, എക്‌സിറ്റ് സ്റ്റേഷനുകളാണ് അടച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അറിയിച്ചത്. അതേസമയം ദില്‍ഷാദ് ഗാര്‍ഡന്‍, ജില്‍മില്‍, മാനസരോവര്‍ പാര്‍ക്ക്, ജമാ മസ്‌ജിദ് മെട്രോ സ്റ്റേഷനുകളുടെയും എന്‍ട്രി, എക്‌സിറ്റ് സ്റ്റേഷനുകള്‍ അടച്ചതായി ഡിഎംആര്‍സി ട്വീറ്റ് ചെയ്‌തു.
ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചു - Delhi metro news
ഗ്രേ ലൈനിലെ എന്‍ട്രി, എക്‌സിറ്റ് സ്റ്റേഷനുകളാണ് അടച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
സംഘര്‍ഷം കനത്തതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ തന്നെ വിവിധ മെട്രോ സ്റ്റേഷനുകള്‍ അടച്ചിരുന്നു. സമയ്‌പൂര്‍ ബദ്‌ലി, രോഹിണി സെക്‌ടര്‍ 18/19, ഹെയ്‌ദേര്‍പൂര്‍ ബദലി മോര്‍, ജഹാംഗിര്‍ പൂരി, ആദര്‍ശ് നഗര്‍, അസദ്‌പൂര്‍, മോഡല്‍ ടൗണ്‍, ജിടിബി നഗര്‍, വിശ്വവിദ്യാലയ, വിദാന്‍ സഭ എന്നിവിടങ്ങളിലെയും എന്‍ട്രി, എക്‌സിറ്റ് സ്റ്റേഷനുകള്‍ അടച്ചതായി ഡിഎംആര്‍സി ട്വീറ്റ് ചെയ്‌തു.
ലാല്‍ക്വില, ഇന്ദ്രപ്രസ്ഥ, ഐടിഒ മെട്രോ സ്റ്റേഷനുകളും അടച്ചതായി നേരത്തെ ഡിഎംആര്‍സി അറിയിച്ചിരുന്നു. പൊലീസുകാരുടെ ബാരിക്കേഡുകള്‍ തകര്‍ത്താണ് പ്രക്ഷോഭകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസുകാര്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായി നവംബര്‍ 26 മുതല്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്.