കേരളം

kerala

ETV Bharat / bharat

ബിഹാറിൽ 7 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു - ബിഹാർ പൊലീസ്

ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കോടതിയിൽ ഹാജരായ പ്രതികളാണ് ജാമ്യം കിട്ടാതെ വന്നപ്പോൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.

Seven prisoners flee from police custody  prisoners flee from police custody  prisoners flee from police custody in Patna  prisoners escape police custody in Patna  patna police  prisoners escape police custody in Bihar  പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു  ബിഹാർ പൊലീസ്  പട്ന പൊലീസ്
ബിഹാറിൽ 7 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

By

Published : Jun 9, 2021, 12:52 AM IST

പട്‌ന: ബീഹാറിലെ പട്‌ന ജില്ലയിൽ ഏഴ് പ്രതികൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതായി പൊലീസ്. വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതികളായവരാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു ഇവർ രക്ഷപ്പെട്ടത്.

Also Read:ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: രവി പൂജാരി റിമാൻഡില്‍

കഴിഞ്ഞ ദിവസം പ്രതികൾ സ്വമേധയാ ദാനാപൂർ ജില്ല കോടതിയിൽ ഹാജരായതായിരുന്നു. തുടർന്ന് കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ നിന്നും ജയിലിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽ പൊലീസുകാരുടെ എണ്ണം കുറവാണെന്ന് മനസിലാക്കിയ പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസിന്‍റെ വിശദീകരണം.

Also Read:മരത്തില്‍ കെട്ടി മര്‍ദിച്ചു, ദേഹത്ത് മൂത്രമൊഴിച്ചു ; മാങ്ങ പറിച്ചതിന് ദളിത് ബാലന് ക്രൂരപീഡനം

ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രതികൾ കീഴടങ്ങിയതെന്നും എന്നാൽ ജാമ്യം ലഭിക്കാതെ വന്നപ്പോൾ രക്ഷപ്പെടുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. പ്രതികളെ പിടികൂടാനായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളുടെ സ്വത്ത് വകകൾ കണ്ട്കെട്ടാനും പൊലീസിന് കഴിയുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details