ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും പെഗാസസ് വിഷയവും ചര്‍ച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. എൻസിപി, ബിഎസ്‌പി, ആര്‍എല്‍പി, എസ്‌എഡി, നാഷണല്‍ കോണ്‍ഫറൻസ്, സിപിഐ, സിപിഎം എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. സമ്മേളനം തുടങ്ങിയത് മുതല്‍ ഈ വിഷയങ്ങളില്‍ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചിരുന്നു.
രാഷ്ട്രപതിക്ക് കത്ത്
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ നിരവധി കര്‍ഷകര്‍ക്ക് ജീവൻ നഷ്ടമായത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാൽ കര്‍ഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പോലും കേന്ദ്രം തയ്യാറല്ലെന്ന് എസ്‌എഡി നേതാവ് ഹര്‍സിമ്രാത് ബാദല്‍ പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നതിനിടെ 550ല്‍ അധികം കര്‍ഷകര്‍ക്കാണ് ഇതിനകം ജീവൻ നഷ്ടമായത്.