കേരളം

kerala

ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍, വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ ഏഴുപേര്‍ കുടുങ്ങി കിടക്കുന്നു - ഇരുനില വീട് തകര്‍ന്ന് വീണു

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലില്‍ ഇരുനില വീട് തകര്‍ന്ന് വീണു

himachal landslide  landslide at mandi  heavy rain in himachal  house collapsed in mandi  ഹിമാചല്‍ പ്രദേശ്‌ ഉരുള്‍പൊട്ടല്‍  മണ്ടി ഉരുള്‍പൊട്ടല്‍  ഹിമാചല്‍ പ്രദേശ്‌ കനത്ത മഴ  ഹിമാചല്‍ പ്രദേശ്‌ മണ്ണിടിച്ചില്‍  ഇരുനില വീട് തകര്‍ന്ന് വീണു  ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍arat
ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടല്‍ ; ഇരുനില വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു

By

Published : Aug 20, 2022, 10:35 AM IST

Updated : Aug 20, 2022, 10:56 AM IST

മണ്ടി (ഹിമാചല്‍ പ്രദേശ്‌): ഹിമാചല്‍ പ്രദേശിലെ മണ്ടിയില്‍ ഉരുള്‍പൊട്ടലില്‍ ഇരുനില വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ ഏഴുപേര്‍ കുടുങ്ങി കിടക്കുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. മണ്ടിയിലുള്ള ജഡോന്‍ എന്ന ഗ്രാമത്തില്‍ ശനിയാഴ്‌ച പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്.

പഞ്ചായത്ത് പ്രസിഡന്‍റ് ഖേം സിങ് എന്നയാളുടെ വീടാണ് തകര്‍ന്ന് വീണത്. രാത്രി പെയ്‌ത കനത്ത മഴയ്ക്ക് പിന്നാലെ വീടിന് പിറകിലുള്ള മലയില്‍ ഉരുള്‍പൊട്ടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ പ്രദേശവാസികള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

കനത്ത മഴയിലും മണ്ണിടിച്ചിലിലും പ്രദേശത്ത് പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുന്നതിനാല്‍ രക്ഷാപ്രവർത്തകർക്ക് ഇതുവരെ സ്ഥലത്ത് എത്താനായിട്ടില്ല. രക്ഷാസംഘം സ്ഥലത്തെത്തുന്നതിൽ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ഗോഹർ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാമൻ ശർമ അറിയിച്ചു. അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ പല ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മണ്ടിയിലെ സ്‌കൂളുകൾക്ക് ഭരണകൂടം ഇന്ന് അവധി പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ ഓഗസ്റ്റ് 25 വരെ മോശം കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

Also read: 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, ഹിമാചല്‍ പ്രദേശിലെ മണൽ ഖനന മേഖലയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Last Updated : Aug 20, 2022, 10:56 AM IST

ABOUT THE AUTHOR

...view details