അമരാവതി: ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പ്രദേശത്താണ് അപകടം ഉണ്ടായത്. ചന്ദ്രബാബു സഭയിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ഒഴുകിയെത്തുകയും അവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.
ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 7 മരണം - പ്രവർത്തകർ ഓടയിൽ വീണ് മരിച്ചു
നെല്ലൂരിലെ റാലിയിൽ അപകടത്തിൽപ്പെട്ട പ്രവർത്തകരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു
ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ ഏഴ് മരണം
അതിനിടയിൽ ഓടയിലേക്ക് വീണ ഏഴ് പ്രവർത്തകർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ചന്ദ്രബാബു നായിഡു ആശുപത്രിയിൽ ദുരിതബാധിതരെ സന്ദർശിച്ചു. ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ സംസ്‌കാരം പാർട്ടിയുടെ പേരിൽ നടത്തുമെന്നും നായിഡു പറഞ്ഞു.
ദുരന്തത്തിനിരയായവരുടെ കുട്ടികളെ എൻടിആർ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Dec 28, 2022, 10:58 PM IST