ന്യൂഡല്‍ഹി :ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ മാര്‍ച്ച് 28-29 തീയതികളില്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആ ദിവസങ്ങളില്‍ സേവനങ്ങള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് രാജ്യ വ്യാപകമായി സമരം നടത്തുമെന്നറിയിച്ച് നോട്ടിസ് നല്‍കിയത്.
മാര്‍ച്ച് 28-29 തീയതികളില്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്‌ബിഐ - എസ്ബിഐ സേവനങ്ങള്‍
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെയും ബാ ങ്കിങ് നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചും വിവിധ യൂണിയനുകളുടെ സമരം
![മാര്‍ച്ച് 28-29 തീയതികളില്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ Banks likely to remain shut strike alert (AIBEA) (AIBOA) Bank Employees Federation of India banking employees union strike ബാങ്കിങ് ജീവനക്കാരുടെ സമരം എസ്ബിഐ സേവനങ്ങള്‍ ബാങ്കിങ് ജീവനക്കാരുടെ ആവശ്യങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14809321-893-14809321-1648031301200.jpg)
യൂണിയനുകളുടെ സമരം: മാര്‍ച്ച് 28-29 തീയതികളില്‍ ബാങ്കിങ് സേവനങ്ങള്‍ ബാധിക്കപ്പെടുമെന്ന് എസ്ബിഐ
ALSO READ:കത്തി കയറുന്ന ദുരിതം ; രാജ്യത്ത് ഇന്ധന വില ബുധനാഴ്ചയും കൂട്ടും
പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയും ബാങ്കിങ് നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചുമാണ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം കാരണം ബാങ്കിന് എത്ര നഷ്‌ടം സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും എസ്ബിഐ വ്യക്തമാക്കി.