റാഞ്ചി:ജാർഖണ്ഡിൽ രണ്ട് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് താറുമാറായി റാഞ്ചി റെയിൽവേ ഡിവിഷൻ. ഹാത്തിയ- റൂർക്കേല റെയിൽവേ ലൈനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് റാഞ്ചി റെയിൽവേ ഡിവിഷന് കീഴിലുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്‌തു.
ശനിയാഴ്‌ച ചരക്കുകൾ നിറച്ച ട്രെയിനും ചരക്കുകൾ ഇറക്കിയ ട്രെയിനും പാക്ര, കുരുക്ര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒരു ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. അപകട വിവരം ലഭിച്ചയുടൻ റെയിൽവേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
റദ്ദാക്കിയ ട്രെയിനുകൾ:
- ട്രെയിൻ നമ്പർ 18176 ജദ്‌സുഗുഡ - ഹാതിയ മെമു ട്രെയിൻ
- ട്രെയിൻ നമ്പർ 08150 റൂർക്കേല-ഹാതിയ പാസഞ്ചർ ട്രെയിൻ