അഹമ്മദാബാദ് (ഗുജറാത്ത്): അഹമ്മദാബാദിലെ ബവ്‌ല-ബഗോദ്രയ്ക്ക് സമീപമുണ്ടായ അപകടത്തിൽ 10 പേർക്ക് ദാരുണാന്ത്യം. ഒരു മിനി ട്രക്ക് വലിയ ട്രക്കിനു പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് സ്‌ത്രീകളും രണ്ട് പുരുഷന്‍മാരും ഉൾപ്പെടുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ചോറ്റിലയിൽ നിന്ന് മടങ്ങി വരുമ്പോളായിരുന്നു വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ചുളള വിവരം അറിഞ്ഞ ഉടന്‍ തന്നെ ലോക്കൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാത്രി 12മണിയോടെ ഒരു കർഷക കുടുംബം ചോറ്റില ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു മിനി ട്രക്ക് അവരുടെ വാഹനത്തിൽ ഇടിച്ചു. പരിക്കേറ്റ അഞ്ച് പേരെ ബഗോദര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാർ സുരക്ഷിതരാണ്.
നിലവിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ സംസ്‌കാര ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾക്ക് വിട്ടുനൽകുമെന്നും അഹമ്മദാബാദ് ജില്ലാ എസ്‌പി അമിത് കുമാർ വാസവ ഇടിവി ഭാരതിന് നൽകിയ ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞു.
ALSO READ:Lorry Accident Tamilnadu | നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് നാല് മരണം
അതേസമയം തമിഴ്‌നാട്ടിൽ ചെങ്കല്‍പെട്ടിലെ പോത്തേരിക്ക് സമീപം ദേശീയ പാതയിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അമിതവേഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് മൂന്ന് ഇരുചക്രവാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിടെ പത്ത് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഇരുചക്രവാഹന യാത്രികരായ നാല് പേരാണ് മരണപ്പെട്ടത്. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞില്ല. ഗുഡുവഞ്ചേരി ട്രാഫിക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ:Kasargod Lorry Accident| കാസർകോട് കുഴൽ കിണർ നിർമാണത്തിനുള്ള യന്ത്രം ഘടിപ്പിച്ച ലോറി മറിഞ്ഞ് അപകടം; 9 പേർക്ക് പരിക്ക്
കാസര്‍കോട് കള്ളാർ അടോട്ടുകയത്ത് കുഴൽ കിണർ നിർമാണത്തിനുള്ള യന്ത്രം ഘടിപ്പിച്ച ലോറി മറിഞ്ഞു ഒൻപത് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ പരപ്പ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്.
കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ബന്തിയോട് പെർമുദെയിൽ ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ ചേവാർ മീത്തടുക്കയിലെ സി എച്ച് പ്രകാശ് എന്ന കിഷോർ (34) ആണ് മരിച്ചത്. ചേവാർ സ്‌റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. പെർമുദ എൽപി സ്‌കൂളിന് മുൻവശത്തെ റോഡിലായിരുന്നു അപകടം.
ALSO READ:കാർ കനാലിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് ബി ടെക് വിദ്യാർഥികൾ മരിച്ചു
കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് എഞ്ചിനിയറിങ്ങ് വിദ്യാർഥികൾ മരിച്ചു. ഹേമന്ത്, ഹർഷവർധന്‍, ഉദയ് കിരൺ എന്നീ ബി ടെക് വിദ്യാർഥികളാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ ഈസ്‌റ്റ് ഗോദാവരി ജില്ലയിൽ ബുരുഗുപുഡി ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.