തെലങ്കാന:ഈ ഗ്രാമത്തില്‍ സ്ത്രീകൾ ഇന്ന് സാമ്പത്തിക സ്വാതന്ത്ര്യം നേടി കഴിഞ്ഞവരാണ്. വീട്ടിലെ പുരുഷന്മാരെ ആശ്രയിക്കുന്നതിനു പകരം ഗ്രാമത്തിലെ സ്ത്രീകളെല്ലാം ഒരുമിച്ച് ചേര്‍ന്ന് തങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്നത് പട്ടുനൂല്‍പ്പുഴു കൃഷിയാണ്. മറ്റ് കൃഷി രീതികളില്‍ നിന്നും വ്യത്യസ്തമായി പട്ട് നൂൽ വ്യവസായവുമായി ബന്ധപ്പെട്ടുള്ള കൃഷി സാമ്പത്തിക ഉന്നമനത്തിന് വളരെ അനുയോജ്യമാണ്. സ്ത്രീകളുടെ ഈ സംഘം അത് തെളിയിക്കുകയും ചെയ്തിരിക്കുകയാണ്. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലുള്ള നദിഗുഡം എന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഈ സ്ത്രീകള്‍.
പട്ടുനൂല്‍പ്പുഴുക്കളെ പ്രജനനം ചെയ്യിക്കുന്നത് വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണ്. മള്‍ബറി മരങ്ങള്‍ നിറയെ നട്ടു വളര്‍ത്തിയ ശേഷം അതിന്‍റെ ഇലകൾ പുഴുകൾക്ക് തിന്നാന്‍ കൊടുക്കുകയും ചെയ്യുന്നു. ഇത്തരം മള്‍ബറി തോട്ടങ്ങളില്‍ നിന്നും പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തിയെടുത്ത് ഉല്‍പ്പാദന കേന്ദ്രങ്ങളിലേക്ക് അയക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും നദിഗുഡത്തിലെ സ്ത്രീകള്‍ സ്വന്തമായാണ് ചെയ്യുന്നത്. അവര്‍ക്ക് ഈ തൊഴിലിലുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ സര്‍ക്കാരും അവരെ പ്രോത്സാഹിപ്പിക്കുന്നു. ഐക്രിസാറ്റ് എന്ന കമ്പനി അവര്‍ക്ക് സർക്കാർ നിര്‍മ്മിച്ചു നൽകി.